Saturday, November 18, 2006

പാഞ്ച് രൂപ

എന്റെ ഗ്രാമത്തില്‍ പാലാട്ടി വറുതേട്ടന്റെ ഒരു പലചരക്കു കടയും, പാണ്ടിക്കാരന്‍ അന്തോണീസേട്ടന്റെ ഒരു പെട്ടിക്കടയും മാത്രമെ ഉള്ളൂ. ആയതുകൊണ്ടു വിലപേശല് എന്ന കലാപരിപാടി അവിടെ ഇല്ലാ… അവര്‍ എന്തു എഴുതി കൂട്ടിയൊ അതാണു വില…

ബംഗലൂരിലെ സ്ഥിതി അതല്ല. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാമാഗ്രികളും വില പേശി വാങ്ങണം എന്നാണ് ബംഗലൂരിലെ സ്ഥിതിയെന്നെനിക്കു വളരെ വേഗം മനസിലായിക്കിട്ടി. ചുരുങ്ങിയ നാളില്‍ ആവശ്യത്തിന് വേണ്ട കന്നാഡാ വശത്താക്കി വിലപേശല്‍ ഗംഭീരമായി നടക്കണ കാലം.

തുംബാ ജാസ്തി ആയിത്തപ്പാ..

സ്വല്പ ക്മ്മി കൊടി… അങനെ ചില നുരുങ്ങുകള്‍.

അങനെയിരിക്കെ എനിക്കു പൂനെ CWPRS-ല് ഒരു പരീക്ഷക്കു വിളി കിട്ടി. എണ്‍പതുകളുടെ അവസാനത്തില് സര്‍കാര്‍ ജോലി കിട്ടുക എന്നാല് ഷോടതി കിട്ടിയ പോലെയല്ലെ, ഞാനും പരീക്ഷക്കു പോകാന്‍ തീരുമാനിച്ചു. അല്ലാ എന്തിനു പോകാതിരിക്കണം? തീവണ്ടിക്കൂലി സര്‍ക്കാര്‍ തരും, പിന്നെ ആകെ ചിലവു ഫുഡ്.

സമയം പാഴാക്കാതെ ഞാന്‍ ഉദ്യാന്‍ തീവണ്ടിയില്‍ ഒരു ടിക്കറ്റ് ബുക്ക് ചെയ്തു. തിരികെ ടിക്കറ്റ് അന്നു ബുക്കാന്‍ പറ്റില്ലായിരുന്നു( ഇണ്ടായാലും ഞാന്‍ ബുക്കൊ? )

പരീക്ഷക്കു ഒരു ദിവസം മുന്പെ ഞാന്‍ പൂനെ, കടക്കുവസല CWPRS-ല് എത്തി. തീവണ്ടിക്കൂലി ഓഫീസില് നിന്നും വാങി. തിരിച്ചുവരവു കൂലി പ്രത്യേകം ചോദിച്ചുവാങി. ഈ വകയില് ഒരു അന്പതു ക. ലാഭം.

പരീക്ഷക്കു ആകെ 25 പേര് മാത്രം, 5 ഒഴിവുകളുമുണ്ടു. അതുകൊണ്ടാണൊ, അതോ എന്റെ റെസൂമെ ഇഷ്ടപ്പെട്ടതുകൊണ്ടൊ കൂടുതലൊന്നും ചോദിച്ചില്ല. ജോലിക്കു കയറാന്‍ എത്ര ദിവസം നോട്ടീസു കൊടുക്കണം എന്നു ചോദിച്ചപ്പൊള്‍ ഇനിയുള്ള കാലം പൂനെയിലായിരിക്കും എന്നു ഞാന്‍ മനസ്സില്‍ മന്ത്രിച്ചു, വെറും പത്തു ദിവസം, എന്ന് എന്റെ മറുപടിയും കൊടുത്തു ഞാന് ആ‍ഹ്ലാദ്ചിത്തനായി തിരികെ യാത്രയായി.

തിരികെ പൂനെ തീവണ്ടി സ്റ്റേഷനിലെത്തി. ഇനി അടുത്ത ബംഗലൂര് തീവണ്ടി രാത്രി രണ്ടുമണിക്ക് എന്നു കേട്ടപ്പൊള്‍, അടുത്ത 12 മണിക്കൂര്‍ അവിടെ കഴിഞുകൂടണമല്ലൊ എന്നോര്‍ത്ത് അല്പം സങ്കടം തോന്നി. എന്നാ പിന്നെ വേറെ ഏതെങ്കിലും വഴി പോയാലോ? എന്റെ ബുദ്ദിയെ ഞാന്‍ രണ്ടു വട്ടം അഭിനന്ദിച്ചു. പോക്കുവരവു പലകയില്‍ ബെല്ഗം വഴി അര്‍ശിക്കരക്കു ഉടനെ ഒരു വണ്ടി വരുന്നുണ്ടു എന്നു കണ്ടപ്പൊള്‍, എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.

വണ്ടിയില്‍ ഓടിക്കയറാന്‍ ഇനി വേറൊരു ഡിഗ്രി ഇനിക്കാവശ്യമില്ലാ എന്നെനിക്ക് ഉറപ്പായിരുന്നു. കറുകുറ്റിയില് നിന്നും ആലുവായിലേക്കുള്ള കെ.എസ്.ആര്‍.ടി.സി യാത്രയും, റിച്മണ്ടു സര്‍കിളില്‍ നിന്ന് മുരുകേശു പാളയത്തേക്കുള്ള ബി.ടി.എസ് യാത്രയും എന്റെ റെസൂമെയിലുള്ളതുകൊണ്ടു ഇതൊരു പ്രശ്നമല്ല.


പത്ത് മിനിറ്റു കഴിഞപ്പോള്‍ വണ്ടി എത്തി. ഞാന്‍ എല്ലാവരേയും ഉന്തിമാറ്റി ഒരു ബോഗിയില് ഓടിക്കയറി. പക്ഷെ ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടിപ്പോയി. എല്ലാ സീറ്റിലും ആരുടെ ഒക്കെയൊ തൂവാലകള്. ഒന്നും നൂറ്റാണ്ടുകളായി വെള്ളം കാണാത്തവ എന്ന് പറഞാ‍ല്‍ ഒരു അതിശയൊക്തിയും ഇല്ല. പല കളറില് കിടന്നു എന്നെ കോക്ക്രി കാണിക്കുന്നു. ഇനി ആരേലും മറന്നു വച്ചതായിരിക്കുമോ? അതാവാന്‍ വഴിയില്ലാ. എല്ലാ സീറ്റിലും അങ്ങനെ വരുമോ? ഇനി ഇതിലൊന്നു മാറ്റി ഇരിക്കാമെന്നുവെച്ചാല് ചിലപ്പോള്‍ എല്ലു കൂടും എന്ന് എന്റെ ഉപഭൊധമനസ്സ് മന്ത്രിച്ചതുകൊണ്ടു ആ ഉദ്യമം ഉപേക്ഷിച്ചു.

രണ്ടു ദിവസത്തെ ഒറക്കക്ഷീണമുള്ളതുകൊണ്ടു ഒരു സീറ്റു കിട്ടിയാല്‍ കൊള്ളാ‍മെന്നു തോന്നി. എന്നാ ഒരു കൈ നോക്കിക്കളയാം… വില പേശാന്‍ ബാങലൂരില് നിന്നും ബിരുദം ഒള്ളതുകൊണ്ടു അതൊരു പ്രശ്നമാവില്ലാ എന്നെനിക്കു തോന്നിയ്തില്‍ യാതൊരു കുറ്റവും ഞാന്‍ കണ്ടില്ല.

അല്പം പ്രായം കൂടിയ ഒരു കൂലി വന്നു എന്നോട് സീറ്റ് വേണൊ എന്ന് ചോദിച്ചപ്പൊള്‍ ഞാന്‍ പിന്നെയും ഉന്മേഷവാനായി. പക്ഷെ ഒരു ചിന്നാ പ്രൊബ്ലെം. എനിക്കു ഹിന്ദി അറിയില്ല. ജെ.ടി.എസ്. വിദ്യഭ്യാസതില് ഹിന്ദിയില്ലാത്തതിന്റെ കുറവു എനീക്കു ഉടനെ പിടികിട്ടി. ഇനി ഏക മാര്‍ഗം അഭിനയം… എന്നാലും വിലപേശാതെ വിടാന്‍ പറ്റില്ല.

കൂലി സീറ്റിനു വില പറഞ്ഞു “പാഞ്ച് രൂപ.“

ഇനിക്കു യാതൊരു പിടിയും കിട്ടിയില്ല, ചിലപ്പോള്‍ ഇത് പതിഞ്ചു രൂപാ എന്നായീരിക്കും. അതു അത്ര കൂടുതലല്ല. ഒരു ദിവസം മുഴുവന്‍ യാത്രയുള്ളതാ.. എന്നാലും അത്രെയും കൊടുക്കണ്ടാ… ഒരു പത്തു രൂപാ പറഞ്ഞേക്കാം…രണ്ടു രൂപാ കുറചുകിട്ടിയാല് ഇനിക്കു കക്യൊ? ഞാന്‍ എന്റെ വില പറഞ്ഞേക്കാം.. പക്ഷെ എങ്ങനെ പറയും?

ഞാന് എന്റെ രണ്ടു കൈകളും പൊക്കി പത്ത് രൂപാ എന്നു പറഞ്ഞു.

കൂലി കൂടുതലൊന്നും പേശാതെ മതി എന്ന് സമ്മതിച്ചപ്പോള്‍, എന്റെ വിലപേശാനുള്ള കഴിവില്‍ ഞാന് അഭിമാനപൂരിതനായി എന്നു പ്രത്യേകം പറയേണ്ടല്ലൊ? കാശുമായി കൂലി എലി പുന്നെല്ലു കണ്ട സന്തോഷത്തോടെ വേഗത്തില്‍ പോകുന്നതു കണ്ട്പ്പോള്‍, ഞാന്‍ കരുതി ആ കൂലി ഒരു പാവമായിരുന്നു.


കൂലി ഇന്നും ഇതുപോലെ വിലപേശണ മദിരാശി വരട്ടെ എന്ന് ജപിച്ചിരിക്കുന്നുണ്ടാവുമായിരിക്കും…..

Sunday, November 05, 2006

ഗൊത്തില്ല സ്വാമി...

1988 മെയ് മുപ്പത്തൊന്നിനു എന്റെ കംമ്പൂട്ടര്‍ പരീക്ഷ കഴിഞു..വൈകിട്ടു പത്തടിപ്പാലത്തുള്ള ബാറില്‍ ഞങള്‍ പതിനൊന്നുപേരും ഭാവി പരിപാടികള്‍ അസൂത്രന്ണം ചെയ്യാന്‍ കൂടി. ഒരു ബിജൊയ്സു വാങി എല്ലാവരും കൂടി തീര്‍ത്തു. ഇനി ബിജൊയ്സിനു കാശില്ല. ആര്‍ക്കുവെണം ബിജൊയ്സ്, നേരെ വിട്ടു കലമശ്ശേരി സൌതു പട്ടക്കടയിലോട്ടു. അവിടന്നു രന്‍‌ടു നില്പന്‍, പിന്നെ എന്ന്തൊക്കെ ചെയ്തു എന്നതില്‍ യതൊരു പ്രസക്തിയുമില്ല. എന്തു ചെയ്തില്ല എന്നതാണു ശരി. എന്നാലും ഒന്നു തീരുമനിചു, കുറചുകാലം കാല്‍പന്തു കളിക്കണം.. ഇനി കാല്‍പന്തു കളിക്കാന്‍ അരോടും അനുവാദം വേണ്ട എന്ന ചിന്ത എന്നെ അനന്ദപുളകിതനാക്കി.

പക്ഷെ എന്റെ ആ മോഹത്തിനു ഒരു ദിവസത്തേക്കെ അയുസുയുന്ദായുള്ളു. ജൂണ്‍‌ രന്ടിനു ചേട്ടന്റെ റ്റെലെഗ്ഗ്രാം. ഉദ്യാന നഗരത്തില് ചേട്ടന്റെ കൂട്ടുകാരന്‍ കണ്ണന്റെ കംപനിയില്‍( എ ഡി എസ്, പി സി ഒ മൊനിട്ടര്‍ ഉണ്ടാക്കുന്ന റ്റെലികൊം സ്താപനം) അടുത്ത പരീക്ഷ ജുണ് മൂന്നിനു.

ചാലക്കുടി വഴി അന്ന് രണ്ടു ലക്ഷുറി ബസ്സുകളെ ബംഗ്ലുര്‍ക്കുള്ളൂ, ഇന്ദിരയും ശര്മയും. ലക്ഷുറി ബന്സ്സില് ഇന്നുവരെ കേറിയിട്ടില്ല, ഇന്ന് ലക്ഷുറി ബസ്സില്‍ കേറാല്ലൊ എന്ന എന്റെ ഒരു സ്വപനം സാക്ഷാല്കരിക്കുമല്ലൊ. ഞാന് ഒന്നാശ്വസിചു..എട്ടുമണിക്ക് ഇവ ര്ണ്ടും, തടിക്കബനിക്കു എതിര്‍വശത്തുള്ള പൂക്കടയുടെ മുന്‍പില്‍ എത്തും.

വീടുവിടുകയാണല്ലൊ എന്നു കരുതിയവാം അപ്പന്‍ എന്റെ കൂടെ ചാലക്കുടി വരെ വന്നു. ടിക്കറ്റില്ല എന്ന് പൂക്കടക്കാരന്‍ പറഞപ്പോള്‍ എനിക്ക് സമധാനമായി. ഇനി ഇന്നു പോകണ്ട. കുശാലായി. ലക്ഷുറി ബസ്സില്‍ ഇനിയും കേറാം, ജോലിക്ക് പോയാല്‍ പന്ത് കളി മുടങും. പക്ഷെ അതും, കേവലം രണ്ടു നിമിഷത്തേക്കു മാത്രം. ഒരു ലോറിക്കാരന്‍, ബംഗ്ലുര്‍ , ബംഗ്ലുര്‍ , എന്ന് ഉറക്കെ വിളിചു കൂവി സടന്‍ ബ്രെയ്കിട്ട് നിര്‍ത്തി . അപ്പന് ലോട്ടറി അടിചു എന്നു പറയുന്നതു ഉത്തമം. ടിക്കറ്റു വെറും 40ക. ലാഭ വകയില് അപ്പനു ഒരു ഫുല്ല്. യോഗം, യോഗം എന്നു പറയുന്നതു പൊതുയോഗോം കരയോഗോം അല്ലന്നെനിക്കു മനസ്സിലായി.

യാത്ര ലക്ഷുറി ആയിരുന്നു എന്നു ഞാന്‍ എഴുതുന്നില്ല, പക്ഷെ ഒരു രാത്രി മുഴുവനും “അംബികയെ ഈശ്വരിയേ“ കേട്ടു വെലുപ്പിനെ ആറു മണിക്കു ഉദ്യാന് നഗരത്തില് എത്തിപ്പെട്ടു.


വെലുപ്പിനെ ആയതു കൊണ്ടു വിഷമിക്കാതെ മുരുകേഷ്പാളയത്തെ ചര്‍ചു റോടിലെ രാമു നിലയതിലല്‍ എത്തിപ്പെട്ടു. രാമുനിലയത്തില്‍ ആകെ നാലു സഹമുറിയര്‍. സാബു,ബൈജു,സുരേഷ് പിന്നെ ചേട്ടന്‍. ബെട് റൂം അറ്റാച്ഡ് ബാത്രൂം എന്നു പറയുന്നതു പൊലെ, ടു ബെട് റൂം ആന്റ് ബാത് റൂം അറ്റച്ട് കിച്ചന്, ഈ സ്പെസിഫികേഷന് ഉള്ള രാമു നിലയം ഒറ്റ നോട്ടത്തില് തന്നെ എനിക്ക് ഇഷ്ട്പ്പെട്ടു.

കണ്ണന്‍ അര്‍ജെന്റ്റായി മധുരക്ക് പോയതുകൊണ്ടു പരീക്ഷ പതിനൊന്നിലേക്കു മാറ്റി. ഒരാഴ്ച Z80,8085 പ്രൊസ്സ്സേര്‍സു, പിന്നെ കുറെ പെരിഫെരല്‍ ഡിവൈസസും ഗുരുകുല വിദ്യഭ്യാസം. ജൂണ്‍‌ പതിനൊന്നിനു പരീക്ഷക്കു പോയി, പെരിനായകം, ബ്രിജേഷ് പാ‍ട്ടേല് എന്നിവര് എന്തൊക്കോയൊ ചോദിച്ചു. എന്റെ മുറി ആങ്ലേയ ഭാഷയില് എന്തൊക്കെയൊ പറഞു. കണ്ണന്‍ പി സി ബി ഡിവിഷന്‍ മാനേജര്‍ ആയതുകൊണ്ടൊ അതോ ഞാന്‍ പറഞത് ശരിയായതുകൊണ്ടൊ, എന്നോട് ജോലിക്ക് പ്രവേശിച്ചോളാന്‍ പറ്ഞു.

ഇനി കന്നഡാ പഠിക്കണം. എന്നാ പിന്നെ ഒരു കന്നഡാ പടം തന്നെ ആദ്യം ആവട്ടെ.വൈകിട്ടു കോഗ്രഹാര സിനിമാ കോട്ടയില് സെക്കന്‍ഡ് ഷോക്കു പോയി, ഒരു കന്നഡാ പടം. കൊനഗ്രഹാര ടു മുരുകേശുപാളയം എയര്‍പൊര്‍ടു റൊഡ് അന്നൊരു ഉദ്യാനം തന്നെ ആയിരുന്നു. ഇരു വശത്തും വാക മരങല് പ്ന്തലിച്ചു പൂത്തു നില്‍‌ക്കുന്നു. പത്തേമുക്കാലിനു 329-ബി പൊയാല് പിന്നെ റോഡു ശൂന്യം, അല്ലാ, പട്ടികളും കുരങന്മാ‍രും പിന്നെ ഇവിടുത്തെ രാ‍ജാക്കന്മാ‍ര്.

ജോലി കിട്ടിയതല്ലെ, ശനിയഴ്ചയും, നാം പാര്‍ട്ടിക്കായി, രന്‍ഡു ഡസ്സന് ബിയര്‍ വാങി. ബിയറിനു എന്ത് വിലക്കുറവു. വെറും പതിനൊന്നു രൂപ. കാലി കുപ്പിക്കു ഒരു രൂപ. ഒന്‍പത് രൂപക്കു ഒരു യു.ബി.

ബൈജു ചേട്ടന്‍ ആണു കന്ന്ഡാ മാസ്റ്റര്‍. ഇസ്റ്റന് അറിയാവുന്ന കുറച്ചു കന്നഡാ പഠിപ്പിച്ചു.

മുന്ദെ ഹൊഗി.
ജാഗ കൊടി.
നീരു കൊടി.
ഗൊത്തില്ല സാമി --- അറിയില്ല ചേട്ടാ...

ജൂണ്‍‌ പതിമൂന്നു ആദ്യത്തെ ജൊലി ദിവസം. കുളിച് കുറിയിട്ടു കുരിശു വരചു യാ‍ത്രയായി. ആദ്യ ദിവസമല്ലെ സ്നേഹമുള്ള ചേട്ടന്‍ പറഞു, ഡാ ഞാന്‍ കൊണ്ടു പോയി വിടാം. എ ഡി എസ്, റിച്മണ്ടു വട്ടത്തിനടുത്തുള്ള ലവലീ റോഡില്‍ ലവലീ മന്‍ഷനില്‍ ഒന്നാം നിലയില് ആണു. 333 ബസ് കയറി പോയി വരാനുള്ള എല്ലാ കാര്യ്ങളും പറഞു, ഉച്ചയൂന്ണിനുള്ള് കാശും തന്നു എന്നെ ഓഫീസിലാക്കി, ചേട്ടന്‍ പോയി.

മാനേജര്‍ രാമന് കുറെ പെരിഫെരല്‍ ഡിവൈസസിന്റെ ബുക്ക് വയിക്കാന്‍ തന്നു. ഞാന്‍ അവ തിരിചും മറചും നൊക്കി അഞ്ചു മണിയാക്കി. രാത്രി ആവുന്നതിനു മുംബെ കൂടു കേറിയേക്കാം എന്നു കരുതി നേരത്തെ ഓഫീസു വിട്ടു.

ഇനി 333 പിടിക്കണം. ആദ്യ ബസ്സ് വന്നു, പീക് അവേര്‍സു എന്നു കേട്ടിട്ടുണ്ടൊ. ഇല്ലേല് ഈ ബസ് കണ്ടാ മതി. ഒരു വിരല് പിടിക്കാനുള്ള സ്തലമുന്ടേല്‍ ഞാന്‍ കേറിപ്പോയേനേ. പക്ഷെ അടുക്കാന്‍ പ്റ്റ്ണ്ടെ. അതു പോയി… അടുത്തതു പതിനഞ്ചു മിനിറ്റിനു ശേഷം…. അതില് അതിലും തിരക്കു. ഞാന്‍ ഇത്തവണ കേറിയിരിക്കും എന്ന് ഉറച്ച് തിക്കിതിരക്കി ഒരുവിധം മുന്നിലെത്തി. ഏതോ ഒരു കിളവന്‍, സ്വ്ല്പം ജാഗ കൊടി എന്നു പറഞുകൊണ്ടു ഇറങുന്നു. ഞാന്‍ കമ്പിയില് നിന്നും കൈ എടുത്തു. മുതുക്കന് ഇറങി… 333 ദെയ് പോയി. ഞാന്‍ പിന്നെയും വഴിയില്. ഇനിയും ഇവിടെ നിന്നാല് ഞാ‍ന്‍ വീട്ടിലെത്തില്ലാ. ഇപ്പോഴാണു ഞാന്‍ ബസ്സിന്റെ ഫ്രണ്ടു ഡോര്‍ ശ്രദ്ദിച്ചതു. അടുത്ത് ബസ്സ് വന്നു ഞാന് ഫ്രണ്ടു ഡോറ് വഴി ഓടിക്കേറി. അപ്പോഴെ അവിടന്നു നമ്മടെ കിളി, “ നീവു യാ‍രു, ഹെങകസ്സു, ഗെണ്ട്സ്സു… “ മടിക്കാതെ ഞാന്‍ തിരിച്ചു എന്റെ കന്നഡാ.. “ ഗൊത്തില്ലാ സ്വാമി!!!” ആ ബസ്സിലുണ്ടായിരുന്ന എല്ലാവരും അടക്കി ചിരിച്ചപ്പോള്‍ എന്തൊ പന്തികേടു തോന്നിയെങ്കിലും, തിക്കിതിരക്കി ബസ്സിനുള്ളിലേക്കു കയറിപ്പോയി.

ഇനി ഞാന്‍ പറഞപ്പോല് ഗ്രാമ്മെറ് തെറ്റിയോ? അല്ലേല് ഇനി പാന്റ്സിന്റ്റെ മൂഡു കീറിയോ? ഒരായിരം ചോദ്യങളുമായി ഞാന്‍ വീട്ടിലെത്തി.

കന്നഡാ മാസ്റ്ററ് ബൈജു എന്റെ ബസ്സ് യാത്ര കേട്ട് ചിരിയടക്കാന്‍ രണ്ടു കുപ്പി യു.ബി അകത്താക്കി.“ നീവു യാ‍രു, ഹെങകസ്സു, ഗെണ്ട്സ്സു“ എന്നു പറഞാല് “ നീ അണാണൊ അതൊ പെണ്ണാന്ണൊ “ എന്ന് അണെന്നു പോലും.

Saturday, October 28, 2006

ഉപ്പുമാവു കൊതി....

1973 ജൂണ്‍ എട്ടാം തിയതി എന്നെ ഉന്നത വിദ്യഭ്യാസതിനായി ജോസഫ് പുന്ന്യാളന്‍ പഠന കേണ്‍ദ്രതിനടുതുള്ള ആശാന്റ്റെ അടുത്ത് പ്രവേശിപ്പിചു. വീട്ടില്‍ ശല്ല്യം ഒഴിവായി എന്ന് അമ്മ കരുതിയെങ്കില്‍ അതു തെറ്റായിപ്പൊയി എന്നു താനെ അവരതു മനസിലാക്കി...

വീട്ടില്‍ ഞങള്‍ മൂന്നുസന്തതികള്‍. ചേട്ടന്‍,അനിയന്‍ പിന്നെ ഞാ‍ന്‍. മേല്‍പറഞ വിദ്യാലയതില്‍ മൂന്നാം വര്‍ഷതില്‍, ശാന്തനും, സ്മ്യനും സുശീലനുമായ ചേട്ടന്‍ പേരു കേട്ട വിദ്യാര്‍തിയുമാരുന്നു. അത് കൊണ്ട് അധ്യാപര്‍ക്ക് എന്നൊടും അല്‍പ്പം സ്നെഹം ഉണ്ടായുരുന്ന് എന്ന് തൊന്നണു.

ഭക്ഷണം എനിക്കു ഒരു വീക്നസ്സ് ആയിരുന്നു. അതിനു എന്നെ കുറ്റം പറയന്‍ പ്റ്റൊ. ഏന്റെ അപ്പാപ്പന്റ്റെ അപ്പാപ്പന്‍ തുടങിവച്ച ഒരു കാര്യമയേ എനിക്കു തോന്നന്ണെ. ഇവരുടെ മാതാപിതാക്കള്‍ വെലുപ്പിനെ വിറകു ശേകരിക്കാന്‍ മലയില്‍ പോകുമായിരുന്നു. ഒരു ദിവസം അമ്മ വരാന്‍ നേരം വൈകി. ചൊറു അമ്മ ഉണ്ടാക്കി ഉറിയില്‍ വച്ഛിട്ടുന്റു. ഊറി അല്പം പൊക്കത്തിലായതുകൊണ്ട് കിട്ടാന്‍ ഒരു മര്‍ഗ്ഗവും ഇല്ല. അപ്പോള്‍ ഇഷ്ട്നും ചേട്ടനും കൂടി ഉറിയിലെ ചൊറു ഇടുക്കാന്‍ ഉഗ്രന്‍ ഒരു ആശയം കണ്ടുപിടിചു. ഉറിക്കു തീയിടുക...ഊണു കിട്ടി , പ്ക്ഷെ ഊന്ണു കഴിഞപ്പോളേക്കും വൈക്കൊല്‍ പുര കത്തി തീര്‍ന്നു. അതൊടെ രണ്ടു പേരും നാട് വിട്ടു എന്നാണു അപ്പാപ്പന്‍ പറഞു കേട്ടതു.അപ്പൊള്‍ എന്റെ ഭക്ഷണക്കൊതി ഒന്നുമല്ല.

ജോസഫ് പുന്ന്യാളന്‍ വിദ്യാലയതില്‍ ഉച്ചക്കു ഉപ്പുമാവു കൊടുത്തിരുന്നു.ഉപ്പുമാവു കിട്ടാ‍ന്‍ എനിക്കു ഇനിയും ഒന്നര കൊല്ലം കാതിരിക്കണമെന്ന് ചുരുക്കം. അറ്തയും നാള്‍ കാതിരിക്കാന്‍ എനിക്കു പറ്റൊ.ചേട്ടന്റെ പേരില്‍ ഞാനും അവിടെ ഒരു നിത്യ സ്ന്ദര്‍ശകനായി.

ഔസേപ്പെട്ടനും, കത്രിനേട്ടതിക്കും ഉപ്പുമാവു നിര്‍മ്മാണവും, വിതരണവും നിത്യ തൊഴിലാണു. കൂട്ട മണിയടിച് കുട്ടികള്‍ ക്ലാസ്സില്‍ കയറിയാല്‍ പിന്നെ ഇവര്‍ തൊഴില്‍ ആരംഭിക്കയായി...ഒരു മുട്ടന്‍ വാ‍ര്‍പ്പു ഉരുളിയില്‍ നുറുക്ക് ഗൊതബിട്ട് വറുതു എടുത് പിന്നെ മൊളൌം കടുകും പൊട്ടിചു ഒരു ഉശിരന്‍ ഉപ്പുമ. ഇന്നിപ്പൊ ഈവക വാര്‍പ്പ് ഉരുളികളുന്‍ടൊ ... അര്‍കറിയ.... എകദേശം പന്ത്രന്‍ടു, പന്ത്രന്‍ടു അര അയാല്‍ ഉപ്പുമാവിന്റെ മണം ബെസ്ലെഹം സിറ്റി പരക്കും... ഈ മണം എന്റെ സിരകളില്‍ എതിയാല്‍ പിന്നെ എന്റെ പഠനം കഴിഞു എന്നു പറയുന്നതാവും ശരി. ഞാന്‍ എന്റെ ശ്രദ്ദ മുഴുവന്‍ അവിടെക്ക് മാറ്റി. ഇനി ആശാന്‍ എന്തു പടിപ്പിചാലും നാമതു കേള്‍ക്കാന്‍ കൂ‍ട്ടാക്കാറില്ല. മാന്യനായ അശാന്‍ ഉപ്പുമാവു വിതരണ സമയതിനു അന്‍ചു മിനിട്ടു മുന്‍പെ നമ്മളെ അഴിചുവിടും. പിന്നെ ഒരോട്ടമാണു.. സക്ഷാല്‍ കാള്‍ ലുയിസു വരെ എന്റെയ് പിന്നിലെ എത്തൂ എന്ന് എടുത്തു പറയേന്റല്ലൊ.

പാത്രം ഇല്ലാത്തവര്‍ക്കയി, വിദ്യാലയതില്‍ പ്രത്യ്യെകം അലുമിനിയം പാത്രം ഉണ്ടായിരുന്നു. ഈ പാത്രങള്‍ അലപം വലുപ്പം കൂടുതല്‍ ഉള്ളത്കൊന്ട് ഇതു കിട്ടിയാല്‍ അല്ല്‌പം കൂടുതല്‍ സേവിക്കാം എന്ന എന്റെ വിചാരം മറ്റുളള്ളവര്‍ക്ക്ലില്ലാത്തതു ഒരു ഭാഗ്യം. എന്നും ഞാ‍ന്‍ ഈ പാത്രവുമായി ഒന്നാമനയി നില്‍പ്പുറപ്പിക്കും. ഉപ്പുമാവു വിളബുന്ന കത്രീനെട്ടതിക്ക് എന്റ്റെ വീടു സാബതികം അറിയാവുന്നതു കൊണ്ട്ഉം എന്റെ പരാക്രമം കാണുന്നതു കൊണ്ടും ആദ്യം എന്നിക്കു തന്നെ വിളബി തരുമയിരുന്നു.

ഒരു ദിവസം ദേ ഒരു പുതിയ ക്ന്യാ വനിത പുതിയ മേല്‍നൊട്ടതിനായി വിദ്യാലയതില്‍. പുതിയ പരിഷ് കാരങലുമായി വരുന്നു. വന്ന ആ‍ദ്യ ദിനം തന്നെ പുതിയ ഒരു നിയമവും. ഉപ്പുമാവു പുന്ന്യാളന്‍ വിദ്യാലയതിലെ കുട്ടികള്‍ക്കു മാത്രം.... ഞാനുണ്ടൊ ഇതറിയുന്നു. പതിവുപൊലെ ഒന്നാമനായി ഞാന്‍ ഉപ്പുമാവിന്റെ വരിയില്‍... കത്രിനേട്ടത്തി എനിക്കു ഉപ്പുമവു തരൂല്ലത്രെ.. പുതിയ നിയമമാണു പൊലും.. ഞാന്‍ വിടുമൊ... ഇന്ന് ഇനിവിടെ എനിക്കു ഉപ്പുമാവു കിട്ടാതെ ഞാന്‍ വഴി കൊടുക്കില്ല എന്ന് എന്റെ ഒരു വീരവാദവും..

ആരവീടെ എന്നലറിക്കൊണ്ടു അല്ഫൊന്‍സാ മൊട്ടചി ചീറ്റിവരുന്നു. ഞാന്‍ വിടൊ.. അന്ന വിചാരം മുന്നവിചാരം എന്ന് മുദ്രവാക്ക്യമാക്യാ ഞാന്‍, എന്ത് വന്നാലും ഉപ്പുമാവുമായെ പൊകൂ. അധ്യപിക എന്റെ കൈയില്‍ പിടിചു മാറ്റാന്‍ ഒരു ശ്രമം. ഞാന്‍ ഒരു ചീറ്റപ്പുലി പൊലെ അദ്യാപികയുടെ കൈയില്‍ കടിചു. വാചു പൊട്ടി... അടുത്ത കടി ദെയ് ലൊഹയില്‍... അതു കീറി. നാണം മറക്കാന്‍ അദ്യാപിക ഓടി. പിന്നെ അടുത അഞ്ചു വര്‍ഷം എന്റെ ഉപ്പുമാവ് മുടക്കമില്ലാതെ.....

ആ, അന്നു തുട്ങ്ങിയ ഈ ഗൊതന്ബു കൊതി... ഇനിയും ഒട്ടും ശമിക്കാതെയ് ഓടിക്കൊണ്ടിരിക്കുന്നു.