Saturday, March 07, 2009

ചന്ദനമരം...

കേരളത്തിൽ കാലങ്ങളായി ഇരു പാർട്ടിക്കാരും ഭരിച്ചു സ്വന്തം കീശ വീർപ്പിച്ചു എന്നു എല്ലാവരും സമ്മതിക്കുന്നു. സ്വന്തം നാടിന്റെ നല്ലതിനു, ഏതെങ്കിലും ഒരു നല്ലകാര്യം ഇവർ ചെയ്യുന്നുണ്ടോ ഇപ്പോൾ? അതും സംശയം.

മുക്കുവൻ ഒരു കൊച്ചുമുതലാളിയായി നാട്ടിൽ ഒരു ഏക്കർ ഭൂമി വാങ്ങി. അതിൽ ഒരു നല്ല ചന്ദനമരം ഉണ്ടായിരുന്നു. ഈമരത്തിനെ ഇനി എന്ത് ചെയ്യാം എന്ന് ആലോചിച്ച് നടക്കുമ്പോൾ മുക്കുവക്കാരണവർ അതിനെ വെട്ടിതീയിലിട്ടു. അപ്പാ, അതെന്തെ വെട്ടി തീയിലുട്ടു. ഞാൻ എന്റെ സ്ഥലത്ത് വളർത്തുന്നതെന്തിനാടാ. ഇതിനി ഇവിടെ നിന്ന് വലുതായാൽ നമ്മുക്കൊരു ഗുണമില്ലാ എന്ന് മാത്രമല്ല പിന്നെ വെട്ടണേൽ വില്ലേജ് ഓഫീസർ, പോലീസ് എന്നിവർക്ക് കിമ്പളം കുറെ കൊടുക്കണം.

ഈ ചന്ദനമരത്തിനു ഇത്രയും നല്ല വിലയുള്ളപ്പോൾ എന്തെ നമ്മുടെ സർക്കാർ നാട്ടിൽ ഇത് വളർത്താൻ സമ്മതിക്കുന്നില്ലാ?

കാട്ടിലെ ചന്ദനമരം വെട്ടി എന്റേതാണു എന്നു പറഞ്ഞാൽ സർക്കാരിനു കണ്ടുപിടിക്കാൻ പറ്റില്ലാ എന്നാണു നല്ലൊരു വിഭാഗം ജനങ്ങളും എന്നോട് പറഞ്ഞതു. നല്ല ന്യായം, എലിയെ കൊല്ലാൻ ഇല്ലം ചൂടുക...


എല്ലവരും ചന്ദനമരം വളർത്തിയാൽ വില കുറയും എന്ന ഒരു വാദവും കേട്ടു. അരിക്കു വില കുറയാതിരിക്കാൻ കൃഷി ചെയ്യിപ്പിക്കാതിരിക്കുക :) എന്തൊരു ന്യായങ്ങളപ്പാ..

നമ്മുടെ ഇട്ടാവട്ടാത്തിൽ മാത്രമല്ല ഇവ ഉപയോഗിക്കുന്നത്. ഇവ നട്ടു വളർത്തി കയറ്റി അയക്കണം. ഇനി ഇവകൊണ്ട് കൊത്തു പണികൽ ചെയ്ത് വിറ്റാൽ എത്രയോ ജോലി സാധ്യതകൾ?


ഒരു ചെറിയ ഉദാഹരണം, സ്കോച്ച് വിസ്കി അവർ കയറ്റി അയച്ചല്ലേ അവർ കഞ്ഞി കുടിക്കണതു. നമ്മുടെ നാട്ടിലെപോലെ നിയമം ഉണ്ടാക്കിയിരുന്നേൽ അവർ ഇന്ന് പട്ടിണിപ്പാവങ്ങളായി തെണ്ടേണ്ടി വന്നേനെ!


ചന്ദനമരം എല്ലാവർക്കും കൃഷി ചെയ്യാൻ സമ്മതിച്ചുകൊണ്ട് ആർ എന്ന് ഒരു നിയമം കൊണ്ടുവരും???

ഇവയുടെ കൊത്തുപണികൾ പ്രോത്സാഹിപ്പിക്കാൻ ടാക്സ് ഇളവു കൊടുക്കുക!