ഒരു രണ്ട് പറ കണ്ടം വിതച്ച് കൊയ്താല്‍ കിട്ടുന്നത് 35പറ നെല്ലാണു.
ഇതിന്റെ ചിലവുകള്‍ താഴെ.
വിത്ത് - രണ്ടു പറ വിത്ത് ( 8കിലോ. 7രൂപ പെര് കിലോ) - 56/.
ഞാറിടല് - ഒരു കൂലി - 175 രൂപ.
വരന്ബു പണി. രണ്ട് കൂലി - 350/.
വളം. ( ഒരു പറ എല്ലു പൊടി 180രൂപ,
ചാണം. 15 പാട്ട.* 9രൂപ്) 315
ഉഴവല്‍ ടില്ലര്‍ രണ്ട് മണിക്കൂര്‍ * 140രൂപ) 280/.
ഞവര്‍ക്കല്‍ 100രൂപ.
ഞാറ് പറി 4*100രൂപ.. 400/.
നടീല്‍ 2*150 300/.
മരുന്നടി 2 *100മി. , 60രൂപ. 120/.
രണ്ടാം വളം. 6കിലോ, പൊട്ടാഷ് * 8രൂപ 48/.
കള പറിക്കല്‍ 2* 100 200/.
കൊയ്ത്ത് 3*150 450/.
മെതി,മിസ്ലേനിയസ് 2*150 300/.
ആകെ ചിലവ് - 2994.
ഇനി വെള്ളക്കരം, വെള്ളം തിരി.. ബാക്കി ഇഷ്ടം പോലെ വേറെ പണികളും.
ചിലവു = 3004.
ഒരു കിണ്ടല്‍( 13 പറ) 600രൂപ.
അതായത് രണ്ടു പറ കണ്ടത്തില്‍ നിന്നു കിട്ടുന്ന നെല്ല് 3 കിന്റല്‍. മൊത്തം നെല്ല് വിറ്റാല്‍ കിട്ടുന്ന തുക. - 3 * 600 = 1800.
വയ്കൊല്‍ - 300 മുടി. 3 രൂപ. = 900.
ആകെ വരവ് - 2500രൂപ.
നഷ്ടം ഒരു പൂപ്പില്‍( മൂന്ന് മാസത്തില്‍ ) 504 രൂപ...
ഈ കര്‍ഷകനു നിലം നികത്തി വേറെ ഒരു കൃഷി ചെയ്യാന്‍ പാടില്ല. കാരണം ഇവന് കര്‍ഷക മുതലാളിയല്ലേ?
അവനു യൂണിയനില്ല. പരാതിയില്ല... അവന് ചുമ്മാ പണിതു പണിതു.. മരിക്കുന്നു.. അല്ലേല്‍ ആത്മഹത്യ ചെയ്യിപ്പിക്കുന്നു...
Sunday, July 29, 2007
Subscribe to:
Posts (Atom)