Monday, February 05, 2007

ഒരു നൊര്‍തിന്ത്യ ട്രെയിന്‍ യാത്ര.

കംപനി ചിലവില്‍ നാടു കറങ്ങാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. പക്ഷേ, ആര്‍ അന്‍ഡ് ഡി യില്‍ ജോലി നോക്കുന്ന എനിക്കു അതിനു പറ്റിയിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം, ഞങ്ങളുടെ രണ്ടാമത്തെ പ്രൊജെക്ടിന്റെ ആദ്യ ഇന്‍സ്റ്റല്ലേഷനായി എന്നേയും മാനേജറേയും(അഷ്രഫ്) നിയോഗിച്ചു. പ്രൊജെക്ടിന്റെ ആദ്യ പാര്‍ട്ട് അഷ്രഫ് ചെയ്യും, അതു കഴിഞ്ഞ് ഞാന്‍ ചെന്നാല്‍ മതി. അതുകൊണ്ട് ഞാന്‍ ഒരു ആഴ്ച കഴിഞ്ഞു പോയാല്‍ മതി.

കംപനി ചിലവില്‍ റ്റൂര്‍ പോയാല്‍ പല ഗുണങ്ങളാണു. ആവശ്യം പോലെ എന്തും വെട്ടി വിഴുങ്ങാം, നല്ല ഹോട്ടല്‍ സ്റ്റേ, പിന്നെ ഡെയിലി ബാറ്റായും കിട്ടും. അങ്ങനെ ഞാന്‍ കാത്തിരുന്ന സുദിനം എത്തി. കര്‍ണാടക എക്സ്പ്രസ്സില്‍ ഞാന്‍ എന്റെ ആദ്യ നൊര്‍തിന്ത്യ യാത്ര രാത്രി 9 മണിക്കു തുടങ്ങി. രാത്രി സുഖമായി കിടന്നുറങ്ങി.

പിറ്റേന്ന് ഒരു ഉച്ചയോടെ ട്രെയിന്‍ വിചനമായ സ്തലത്ത് ചുമ്മാ നിര്‍ത്തിയിട്ടു,അല്പ സമയത്തിനകം ഞങ്ങളുടെ കമ്പാര്‍ട്ടുമെന്റ് ഒരു മാര്‍കേട്ട് ആയി മാറി. ഒരു കൂട്ടര്‍ കമ്പാര്‍ട്ട്മെന്റ് അടിച്ചുവാരുന്നു, മറ്റൊരു കൂട്ടര്‍ പണം ചോദിക്കുന്നു. ഇനിയും ചിലര്‍ പാട്ടു പാടുന്നു. ചിലര്‍ മുന്തിരി,പഴം,മാങ്ങാ വില്‍ക്കുന്നു. പിന്നെ ചായ,കാ‍പ്പി.

പെടുന്നനെയാണു കുറച്ച് ആദിവാസികളെ എന്റെ കണ്ണില്‍ പെട്ടത്. അവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. എങ്കിലും, ഈറ്റക്കൊട്ടയിലെ തേനീച്ചക്കൂടും കുപ്പികളും കണ്ടപ്പോള്‍ അവര്‍ തേന്‍ വില്‍ക്കുന്നാതാണെന്നു മനസ്സിലാക്കി. ആദിവാസികളല്ലെ, ഇവര്‍ സത്യസന്തരായിരിക്കും എന്ന് ഞാന്‍ സ്വയം മന്ത്രിച്ചു. ചെറിയ ഒരു വിലപേശലും നടത്തി രണ്ടു കുപ്പി തേന്‍ വാങ്ങി യാത്ര തുടര്‍ന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്ത ഒരു കൂട്ടര്‍ ടെസ്റ്റയില്‍ വില്പനയുമായി വരുന്നു. ഷര്‍ട്ട് പീസ്, ബ്ലാങ്കറ്റ്, പാന്റ് പീസ് അങ്ങനെ നൂറു കൂട്ടം സാധനങ്ങള്‍ വില്പനക്കു. വില്പന അല്പം ബുദ്ദിപൂര്‍വണിവര്‍ നടത്തുന്നത്. ഒരു ഐറ്റം എടുത്ത് ലേലം വിളി തുടങ്ങും, ആര്‍ക്കും എന്തു വിലക്കും വിളിക്കാം, വിളിക്കുന്ന ആളിനു ഒരു സമ്മാനം ഉറപ്പു. വില ഇബേ സെയില്‍ പോലെ പൂജ്യത്തില്‍ തന്നെ. തറവില കിട്ടിയില്ലേല്‍ വെറും സമ്മാനം മാത്രമേ ലഭിക്കൂ, പീസ് കിട്ടില്ല. അതു പരിപാടി കൊള്ളാല്ലോ!

ലേലം വിളി തുടങ്ങുകയായി, ആദ്യം ഒരു കുളി ടവല്‍. ഞാന്‍ നാലു രൂപ പറഞ്ഞു, ആദ്യ സമ്മാനം ഒരു പേന. ഞാന്‍ വാങ്ങി. പിന്നെ ആരും വിളിച്ചില്ല. എന്തൊരു മന്‍ഡമാരപ്പാ... ചുമ്മാ ഒരു രൂപ കൂട്ടി വിളിച്ചാല്‍ ഒരു പേന കിട്ടുകില്ലേ? ഈ ടവല്‍ ഒരു ഇരുപതു രൂപയെങ്കിലും വരും. തറവില കിട്ടാത്തതുകൊന്ദു അണ്ണന്‍ എനിക്കു ടവല്‍ തന്നില്ല. എനിക്കു സന്തോഷമായി.

അടുത്തതു ഒരു ബെഡ് ഷീറ്റ്, ഞാന്‍ ആദ്യം തന്നെ പത്ത് രൂപ. ഈ ഷീറ്റ് ഒരു നൂറ് രൂപയുടെയെങ്കിലും വില കാണും. ഇപ്പോഴും എനിക്കു ഒരു പേന കൂടി കിട്ടി, വേറെ ആരും വിളിച്ചില്ല. എനിക്ക് ബെഡ് ഷീറ്റും തന്നില്ല.

മൂന്നാമതായി ഒരു പാന്റ് പീസ്, ഞാന്‍ പത്ത് രൂപ പറഞ്ഞു. എനിക്ക് ഒരു പെന്‍സില്‍ മാത്രം. കാരണം തറവിലയിലും പകുതി വിലയെ ഞാന്‍ പറഞ്ഞൊള്ളൂ എന്ന ഒരു ന്യായവും പറഞ്ഞു. പെന്‍സിലെങ്കില്‍ പെന്‍സില്, ഓസിനു കിട്ടിയതല്ലേ? ഇത് മതി. അപ്പോള്‍ വേറൊരു മാന്യന്‍ അതിനു 50 രുപ പറഞ്ഞു. അവനു പാന്റ് പീസ് കൊടുത്തു.

അങ്ങനെ പല പല സാധനങ്ങള്‍ അവിടെ തക്രുതിയായി വില്പന തുടങ്ങി. അപ്പോള്‍ ദേ വരുന്നൂ‍ ഒര് ഷര്‍ട്ട് പീസ്. ഒരു ഉശിരന്‍ പളാ പളാ മിനുങ്ങുന്ന ഒരെണ്ണം. ഇവന്‍ ഫോറിന്‍ തന്നെ. ഞാന്‍ വിളിച്ചു 20 രൂപ. വേറൊരുത്തന്‍ 22, ഞാന്‍ വിടോ, 25. അവന്‍ വിടാന്‍ ഭാവമില്ല, അവന്‍ 30. ഞാന്‍ വിട്ടാലോ എന്നാലോചിച്ചു. നല്ല ചെക് പീസ്, ഒരു 60 രുപ വിലയുണ്ടതിനു. എന്തിനു വിടണം! 32 വിളിച്ചാല്‍ അവന്‍ 35 ആക്കും തീര്‍ച്ച. 35 വിളിച്ചാല്‍ അവന്‍ വിട്ടാല്‍ 2 രൂപ ലാഭം. ഞാന്‍ എന്റെ മൈക്രൊപ്രോസെസ്സര്‍ ബുദ്ദി ഉപയോഗിച്ച് 35 വിളിച്ചു. എന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല. അവന്‍ വിട്ടു. ഷര്‍ട്ട് പീസ് എനിക്കു സ്വന്തം. എന്റെ ബുദ്ദിയെ ഞാന്‍ ഒന്നു കൂടി പുകഷ്ത്തി.

ഇന്‍സ്റ്റല്ലേഷന്‍ ഒരു മാസത്തോളം സമയം എടുത്തു. ആദ്യ ഇന്‍സ്റ്റല്ലേഷന്റെതായ ഒരുപാട് പ്രശ്നങ്ങള്‍. ഒരു ഉടുപ്പു വാങ്ങിയാല്‍ അപ്പത്തന്നെ ഒന്നു പരീക്ഷിച്ചില്ലേല്‍ എനിക്ക് ഒറക്കം വരില്ല. ഒന്ന് തയിപ്പിച്ച് കിട്ടിയാല്‍ ഇടായിരുന്നു. പക്ഷേ അതിനു സമയം ഉന്ദോ? എല്ലാ ദിവസവും ഞാന്‍ ഷര്‍ട്ട് പീസ് എടുത്ത് നോ‍ക്കും, തിരികെ പെട്ടിയില്‍ വക്കും.

അങനെ ഞാന്‍ ഇന്‍സ്റ്റല്ലേഷന്‍ കഴിഞ്ഞ് തിരികെ ബാംങലൂരിലെത്തി. അന്ന് തന്നെ മാര്‍ത്തഹള്ളിയിലെ ഡ്രീസില്‍ തയിപ്പിക്കാന്‍ കൊന്‍ഡുപോയി. പീസ് നോക്കിയ പാടെ ടെയിലര്‍ എന്നോട് “ഇത് എവിടുന്നാ വാങ്ങിയത്?” ഞാന്‍ ഒന്ന് ചിരിച്ച്? എന്ത്യേ? ഉഗ്രനല്ലേ? “ഉം , അയാളൊന്നു ഇരുത്തി മൂളി” ഒന്ന് അറിയാന്‍ ചോദിച്ചതാ... ഞാന്‍ വളരെ സന്തോഷത്തോടെ എന്റെ അതിബുദ്ദി ലേലം വിളി പറഞ്ഞു. “കൊള്ളാം, പക്ഷേ ഇത് ഉടനെ തയിപ്പിക്കന്‍ഡാ... ഒന്ന് അലക്കിയിട്ട് കൊണ്ട് വരൂ“.

ഇവന്‍ എവിടെ കിടന്നവന്റെ കൂടെകിടന്നവനടൈ? ഒരു ഷര്‍ട്ട് പീസ് തുന്നുന്നതിനു മുന്‍പ് കഴുകണം പോലും. ഞാന്‍ വീട്ടില്‍ വന്ന് രാത്രി തന്നെ ഒന്ന് വെള്ളത്തിലിട്ട് പിഴിഞ്ഞ് ഉണക്കാനിട്ടു. പിറ്റേന്നു അതിരാവിലെ ഹാ‍ങറിലിട്ട ഷര്‍ട്ട് പീസ് ഒരു കര്‍ചീഫ് പോലെ കിടക്കുന്നു.

അപ്പോഴാണെനിക്ക് പിടികിട്ടിയത്, ആ ടെയിലര്‍ സ്നേഹമുള്ളവനാന്ന് ഇല്ലേല്‍ എന്റെ 20 രൂപ തയിപ്പു കൂലി കൂടി പോയേനേ!!!

വാങ്ങിയ തേന്‍ പറയാ‍ന്‍ വിട്ടു പോയി, ഡിസംബര്‍ മാസമായിരുന്നു. ഒരു ദിവസം നേരം വെളുത്തപ്പോള്‍ തേന്‍ കൂപ്പി രന്ദും ഉറച്ചിരിക്കുന്നു. വെറൂം ശര്‍ക്കര പാനിയായിരുന്നു ആ ആദിവാ‍സികള്‍ എന്ന് തോ‍ന്നിക്കുന്ന അവര്‍ എനിക്ക് തന്നതു.

13 comments:

മുക്കുവന്‍ said...

കാക്ക കണ്ടറിയും, കൊക്കു കൊണ്ടറിയും.. ഞാന്‍ കൊണ്ടറിഞ്ഞു. വായിക്കൂ കമെന്റൂ..

Anonymous said...

'കാക്ക' കണ്ടറിയും 'കൊക്ക്' (മുക്കുവനും) കൊണ്ടറിയും. കണ്ടാലും കൊണ്ടാലുമറിയാത്ത വേറൊരു കൂട്ടര്‍ കൂടിയുണ്ട്. മുക്കുവന്‍ അക്കൂട്ടത്തില്‍ പെട്ടില്ലല്ലോ.! ഭാഗ്യം..
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിച്ചാല്‍ വായന അല്‍പം കൂടി സുഖകരമാവും.

Nousher

മുക്കുവന്‍ said...

അക്ഷരത്തെറ്റുകള്‍ ഒഴിവക്കാന്‍ ശ്രമിക്കാം.

കമെന്റിനു നന്ദി നൌഷര്‍.

Anonymous said...

ട്രയിന്‍ യാത്രാനുഭവം അസ്സലായി.ട്ടോ.

വേണു venu said...

കൊള്ളാം.:)

മുക്കുവന്‍ said...

സതീശ്, വേണു നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ക്കു ഒരായിരം നന്ദികള്‍.

അപ്പു ആദ്യാക്ഷരി said...

ട്രെയിന്‍ യാത്ര കലക്കി മുക്കുവാ... നെക്സ്റ്റ് ടൈം അക്ഷരത്തെറ്റുകള്‍ ഒഴിവാക്കണേ.

ഷംസ്-കിഴാടയില്‍ said...

കൊള്ളാം..
ഇങ്ങിനെയൊക്കെയാണു ലോകം...
എല്ലാം അറിയുമെങ്കിലും നമ്മള്‍ വീണ്‍ടും കബളിപ്പിക്കപ്പെടുന്നു...

Visala Manaskan said...

ഇന്നാണ് മുക്കുവാ ഈ പോസ്റ്റ് വായിച്ചത്. ഒരു കോലാഹലങ്ങളുമില്ലാതെ ഡീസന്റായി എഴുതിയിരിക്കുന്നു. ഇതില്‍ പറഞ്ഞതത്രയും എനിക്ക് പുതിയ അറിവും വിവരവുമാണ്.
ഉത്സാഹത്തോടെ വായിച്ചു തീര്‍ത്തു.
കൊള്ളാം. വെരി നൈസ്.

അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി തുടര്‍ന്നെഴുതുക. എഴുതാന്‍ നല്ല എയിമുണ്ട്. ആശംസകള്‍!

Anuraj said...

യാത്രാനുഭവം കൊള്ളാം...

Manoj മനോജ് said...

ഇതേ ലേലം വിളി ഞാനും കണ്ടിട്ടുണ്ട്. അന്ന് ഗവേഷകനായിരുന്നതു കൊണ്ട് എനിക്ക് പങ്കെടുക്കുവാന്‍ കഴിഞ്ഞില്ല. പക്ഷേ അന്ന് ഒടുവില്‍ കൂടുതല്‍ വിളിച്ച ആളോട് പറഞ്ഞ തുകയ്ക്ക് എടുക്കുവാന്‍ പറഞ്ഞു. പുള്ളി വേണ്ട എന്ന് പറഞ്ഞപ്പോള്‍ പിന്നെ എന്തിന്‍ മാന്യമായി വേഷം കെട്ടി നടക്കുന്നു എന്നായി. ഒടുവില്‍ പുള്ളി സഹികെട്ട് സാധനം വാങ്ങി. അപ്പോള്‍ ഇതില്‍ പങ്കെടുക്കാതിരുന്നതില്‍ എനിക്ക് ആശ്വാസമായി.
എന്തായാലും വളരെ സരസമായി അവതരിപ്പിച്ചിരിക്കുന്നു..

Anonymous said...

യാത്രാനുഭവം നന്നായിട്ടുണ്ട്.

ശ്രീ said...

അനുഭവങ്ങള്‍ ഗുരു...
അല്ലേ മുക്കുവന്‍‌ജീ....
:)