Sunday, July 29, 2007

വാഴ കൃഷി ഒരു എത്തി നോട്ടം.

വാഴ കണ്ണ് വച്ച് പത്ത് മാസം നല്ല പോലെ പരിചരിച്ചാല്‍ ( കാലാവസ്ഥ അനുകൂലവും) ഒരു 8-10 കിലോ തൂക്കമുള്ള ഒരു വാഴക്കുല കിട്ടും.

ചിലവ് വരവു ദേ ഇവിടെ...

വാഴക്കണ്ണ് - 4/-
ഒരു തൊഴിലാളി 25 വാഴ ഒരു ദിവസം തോട് കീറും. കൂലി 200. , അതായത് ഒരു കുഴി - 8രൂപ.
വളങ്ങള്‍ - എല്ലാ മാസവും 200ഗ്രാം. * 10 = 2കിലോ. * 6രൂപ് = 12രൂപ.
വളമിടല്‍ കൂലി - 100 വാഴ ഒരാല്‍ക്കു ഒരു ദിവസം മൂടാം. 200/100 = 2/-
വെള്ളം നനക്കൂലി - 400വാഴ ഒരു ദിവസം നനക്കും. , 200/400 = 0.50
ഒന്നരാ‍ടം നന 10 മാസത്തേക്കു 5*30 *0.5 = 75/- ( ഞാന്‍ 5 മാസം മഴകിട്ടി എന്ന് സ്വപ്നിച്ചു!!)
ആകെ ചിലവ് = 101/-
കാവല്‍(എല്ലാ വാഴയും കുലക്കില്ല) ശതമാനം - 60-70, അതായത് 100 വാഴ വെച്ചാല്‍ 70 എണ്ണേ കുലച്ച് കിട്ടൂ.
ഞാന്‍ ഒരു 30% കൂടുതല്‍ ചിലവു ഒരു വാഴക്കു കൂട്ടിയാല്‍ ചിലവ് = 131.
ഒരു കിലോ കായ( നേന്ത്രകായ) 10-12രൂപ കര്‍ഷകനു കിട്ടും. 10*10 = 100/-
അതായത് ഒരു കര്‍ഷകന്‍ ഒരു വാഴ 10 മാസം വളര്‍ത്തി വലുതാക്കി വിറ്റാല്‍ 31രൂപ നഷ്ടം.
എന്തിനു ഈ കര്‍ഷകന്‍ ഈ പണിക്കു പോകുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ?

ഒരു ചെറുകിട പെട്ടിക്കടക്കാരന്‍ ഇത് വില്‍കുന്ന കണക്കു താഴെ...


ഒരു കിലോ കായ/പഴം. - 15രൂപ

10 കിലോ വില്‍കാന്‍ 2 ദിവസം. - ഒരു ദിവസം കൊണ്ട് 5 * 15 = 75 - 50 = 25 രൂപ ലാഭം.

ഇതില്‍ നിന്നു വാടകയും,കൂലിയും കുറച്ചാലും ഒരു 20-30% ലാഭം.... ഇവര്‍ക്കു യൂണിയനുണ്ട്. നേതക്കളുണ്ട്.... പരിവാരങ്ങളും ഉണ്ടു.

പാവം കര്‍ഷകന്‍ 10 മാസം പണിതിട്ട് കിട്ടിയതോ???? ഇതിനു മേതെ ഒരു കാറ്റടിച്ച് വാഴ ഒടിഞ്ഞ് പോയാലോ? ഇവന്‍ അത്മഹത്യ ചെയ്യും തീര്‍ച്ച.



2 comments:

മുക്കുവന്‍ said...

ഇനി ഈ വാഴക്കുല ഒരു സിറ്റിയില്‍ കൊണ്ടുപോയി വിറ്റാല്‍ രണ്ട് രൂപ കൂടുതല്‍ കിട്ടും. അതിനു മുതിര്‍ന്നാ‍ല്‍, നൊക്കു കൂലി, അട്ടിമറി കൂലി മിനിമം ഒരു 10രൂപ ചുമട്ടു തൊഴിലാളി കുട്ടി സഖാക്കള്‍ കഴുത്തറുത്ത് വാങ്ങും...

കടവന്‍ said...

sathyam.. thanne mothalalee sathyam...(harisree asokan style)