Thursday, November 22, 2007

സ്വയാശ്രയം മുക്കുവന്റെ നോട്ടത്തില്‍!

സ്വയാശ്രയ സ്ഥാപനം എന്നാല്‍ വരവുചിലവുകള്‍ സ്വന്തമായി നിയന്ത്രിക്കാന്‍ കഴീവുള്ള സ്ഥാപനം എന്നര്‍ത്ഥം. അത് ഒരു ജുവലറി ഷോപ്പോ, സുപ്പര്‍ ബസാറോ, ദിനേശ് ബീഡിയോ, കള്ള് ഷാപ്പോ, കോളേജോ ആകാം. അങ്ങനെയുള്ള ഒരു സ്ഥാപനങ്ങളും അവരുടെ വരുമാനത്തിന്റെ പകുതി പാവങ്ങള്‍ക്ക് വെറുതെ കൊടുക്കാന്‍ ഒരു സര്‍ക്കാര്‍ പറയുന്നതില്‍ എന്താണൊരു ന്യായം?

ഏതേലും ഒരു സ്വര്‍ണ്ണക്കടക്കാരന്‍, പാവപ്പെട്ടവന്റെ മകളെ കെട്ടിക്കാന്‍ പകുതി വിലക്കു സ്വര്‍ണ്ണം കൊടുക്കോ?

ദിനേശ് ബീഡി പാവപ്പെട്ടവനു വെറുതെ കൊടുക്കോ?

കള്ള് ഷാപ്പില്‍ പാവപ്പെട്ടവനു ഒരു പെഗ്ഗ് വെറുതെ കൊടുക്കോ?

ഇല്ല എന്നാണു മുക്കുവന് മനസ്സില്ലാക്കാന്‍ കഴിയുന്നതു.

സ്വയാശ്രയ കോളേജും ഒരു ബിസിനസ്സാണു. അതാരു നടത്തിയാലും, അപ്പോള്‍ എന്തിനാ സര്‍ക്കാര്‍ അതിലിടപെട്ട് 50:50 അനുപാതം പറയുന്നതു? ബിസിനസ്സ് നന്നാക്കാന്‍ വേണ്ടി അവര്‍ക്കിഷ്ടമുള്ള കോഴ വാങ്ങിക്കോള്ളട്ടേ. കോഴ വാങ്ങുന്ന കോളേജുകളുടെ സ്റ്റാ‍ന്‍ഡേര്‍ഡ് കുറയും. മന്ദബുദ്ദികാളാവും ഇവിടെ നിന്ന് പഠിച്ചിറങ്ങുക എന്നീ കുറെ ന്യായങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ആയിരിക്കാം, ചിലവ അതുപോലെ ആയിത്തീരും. അവയെ ഇന്‍ഡസ്ടി തന്നെ വേണ്ടാന്ന് വക്കില്ലേ? ഇപ്പോള്‍ എത്ര തെലുങ്കന്‍ സര്‍വകലശാലകളെ ഡീലിസ്റ്റ് ചെയ്തിരിക്കുന്നു.

ഇന്ന് ലോകത്തുള്ള ഏറ്റവും നല്ല കോളേജുകളില്‍ പലതും സ്വയാശ്രയ സ്ഥാപനങ്ങളല്ലേ? eg: MIT,Cambridge,Oxford,Warton business. അവര്‍ക്കെങ്ങിനെ നന്നാവാന്‍ സാധിച്ചു. കോളേജില്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ വരുത്തിച്ചു. അതിനവര്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് കൊടുത്തു.


ഇനിയിപ്പോള്‍ പാവപ്പെട്ടവനു, ഇത്രയും കോഴ കൊടുത്ത് എങ്ങിനെ പഠിക്കാന്‍ സാധിക്കും? വിദ്യ ആര്‍ക്കും നിഷേധിക്കരുത് എന്നാണു മുക്കുവണ്ടേയും അഭിപ്രായം. അതിനു സ്വയാശ്രയ കോളേജു കാരെ പിഴിയേണ്ട കാര്യമില്ല എന്നാണെനിക്കു തോന്നുന്നതു. അപ്പോള്‍ പിന്നെ എങ്ങനെ ഇവരെ പഠിപ്പിക്കാന്‍ പറ്റും?

ദാ ദിങ്ങനെ:

ബിസിനസ്സ് ടാ‍ക്സ് സര്‍ക്കാരിനു കൂട്ടാന്‍ ഒരു ശുഭവസ്ത്രധാരികളുടേയും അനുവാദം വേണ്ടാ എന്നാണെനിക്കു തോന്നുന്നത്. അപ്പോള്‍ ഒരു 20% ടാക്സ് സ്വയാശ്രയ കോളേജുകള്‍ക്കേര്‍പ്പെടുത്തുക. ഈ കിട്ടുന്ന തുക പാവപ്പെട്ടവനു പഠിക്കാന്‍ ലോണായി കൊടുക്കുക.

എന്തെ, ലോണ്‍? നല്ല ചൊദ്യം. ഉന്നത വിദ്യഭ്യാസം കഴിഞ്ഞ് ആരും ചേമ്പ് നടാ‍ന്‍ പോവാറില്ല. അവര്‍ നല്ല ശാംമ്പളത്തില്‍ ജോലിക്കു പോകുന്നു. അത് മിക്കപ്പോഴും അന്യനാടുകളിലാണു( എന്തേ അന്യ നാടുകളില്‍, അത് നമ്മുടെ കൈയിലിരിപ്പ് കൊണ്ടല്ലേ?), അപ്പോള്‍ വെറുതെ പഠിപ്പിച്ചിട്ട് സര്‍ക്കാരിനെന്ത് ലാഭം? ജോലി കിട്ടുമ്പോള്‍ പലിശയടക്കം തിരിച്ച് വാങ്ങുക.

അങ്ങനെയായാല്‍, ആദ്യ നാലു വര്‍ഷം 5-ല്‍ ഒന്ന് പാവപ്പെട്ടവനു ഉന്നത വിദ്യഭ്യാസം കിട്ടിയില്ലേ? 8 വര്‍ഷം കഴിയുമ്പോള്‍ ആദ്യ നാലുവര്‍ഷം കൊടുത്ത കാശ് തിരിച്ച് കിട്ടുന്നു. ഒരു 10% കിട്ടിയില്ല എന്ന് കരുതുക. എന്നാലും മുതലും പലിശയും കൂടി 5-ല്‍ ഒന്ന് വരും. അപ്പോള്‍ ഒരു 20 വര്‍ഷം കൊണ്ട് 1:1 അനുപാതത്തില്‍ പാവപ്പെട്ടവനു ഉന്നത വിദ്യഭ്യാസം കിട്ടിയോ? ഇനിയുള്ള ഓരോ വര്‍ഷവും, സര്‍ക്കാരിനു കാശ് കൂടുന്നു. അപ്പോള്‍ ഇത് ഒരു കാഷ് കൌ ആയില്ലേ സോദരാ?

ഇങ്ങനെയായാല്‍ ഒരു കാര്യം നടക്കില്ല. പാര്‍ട്ടി പ്രവര്‍ത്തനം. കാരണം പഠിക്കുന്നതിനു മുതല്‍ മുടക്കുണ്ട്. അതുകൊണ്ട് മണ്ടേലെയെ വെറുതെ വിടാനൊന്നും പറഞ്ഞ് സമരം നടത്താന്‍ ആളെ കിട്ടില്ല. അതു പാര്‍ട്ടിക്കാര്‍ക്ക് ക്ഷീണം ചെയ്യും. അതുകൊണ്ട് ഇത് ഒരു പാര്‍ട്ടിയും സമ്മതിക്കില്ല. അതാണു ഫ്രീ വിദ്യഭ്യാസത്തിനു, പാര്‍ട്ടി കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതു. അല്ലാതെ പാവപ്പെട്ടവനെ പഠിപ്പിക്കാനാ?

ഇനി കള്ളപ്പണമായി കാശ് കൊടുത്താല്‍ സര്‍ക്കാരിനെങ്ങിനെ ടാക്സ് കിട്ടും. അതും നല്ല ചോദ്യം? ഇവിടെ ചുമ്മാ കാശ് കൊടുത്ത് വിജിലെന്‍സിനേയും,പോലീസിനേയും നിര്‍ത്തിയിരിക്കുന്നതെന്തിനാ? അവരെ ഭരിക്കാന്‍ കഴിവില്ലെങ്കില്‍ പിന്നെ എന്തിനാ അധികാരം?

39 comments:

മുക്കുവന്‍ said...

സ്വയാശ്രയം മുക്കുവന്റെ നോട്ടത്തില്‍!

Holy Goat said...

That was a damn good logical explanation.

ശ്രീ said...

:)

നിഷ്ക്കളങ്കന്‍ said...

good idea mukkuvanji!

N.J ജോജൂ said...

കൊള്ളാം, മുക്കുവന്‍.

Anonymous said...

mukuvanu vivaramilla.. americayil unnatha vidyabhyasam chilaveri poyathayathukondu oru valiya vibhagam school kazhinju padanam niruthunnu.. joly cheyyan collagil padichavare purathu ninnu varuthunnu.

vidyabhyasam samoohathodu oru commitment ullavar cheyyanam , allathe chanthayil lelam nadathi vilkunna onnakaruth

!!!!ഗോപിക്കുട്ടന്‍!!!! said...

I agree with anonymous..whatever mukkuvan told are not practical

ബിസിനസ്സ് ടാ‍ക്സ് സര്‍ക്കാരിനു കൂട്ടാന്‍ ഒരു ശുഭവസ്ത്രധാരികളുടേയും അനുവാദം വേണ്ടാ എന്നാണെനിക്കു തോന്നുന്നത്. അപ്പോള്‍ ഒരു 20% ടാക്സ് സ്വയാശ്രയ കോളേജുകള്‍ക്കേര്‍പ്പെടുത്തുക. ഈ കിട്ടുന്ന തുക പാവപ്പെട്ടവനു പഠിക്കാന്‍ ലോണായി കൊടുക്കുക.


എന്താ മുക്കുവാ താങ്കള്‍ ഈ ലോകത്തുള്ള ആളല്ലേ? ടാക്സ് ഏര്‍പ്പെടുത്തിയാല്‍ അതും കൂടെ വിദ്യര്‍ത്ഥികളുറ്റെ തലയിലാ വരിക. പിനെ വിദ്യാഭ്യാസം എന്നു പറയുന്നത് ജുവലറി ഷോപ് പോലല്ല. ഇത് ഒരു പ്രാഥമികാവശ്യം ആണ്. ആഭരണങ്ങള്‍ വെറും ആര്‍ഭാടങ്ങളാണ്. ഇതിനെ രണ്ടിനേയും താരതമ്യം ചെയ്തതു തന്നെ വലിയ അപരാധമാണ്!

മുക്കുവന്‍ said...

anony,gopikkkuttan,

there is no way to change your illogical statements. you want someone else money without any reason. 'am poor and I need everything free from some bussiness person.

tax collection is impractical? yeam I should smile at you. that shows your knowledge in the filed.

thanks to all those who read my notes!

*************** said...

great mukkuvan..
samakarashoonyarayarum vivaram thottu theendathavarum bharaikkunna e nattil inganeyokaye nadakukayullu... ellam onnu polichadukkendiyirikkunnu...

sreedevi Nair said...

Dear brother ,
ente blog kandathil
santhosham
sreedevi

അപ്പു said...

മുക്കുവാ..ബൂലോകവാരവിചാരത്തിലൂടെയാണ് ഇവിടെയെത്തിയത്. നല്ലപോസ്റ്റ്, ശ്രദ്ധിക്കപ്പെടേണ്ട നിര്‍ദ്ദേശങ്ങള്‍. പക്ഷേ ഇതൊക്കെ ആരെങ്കിലും ശ്രദ്ധിക്കുമോ ആവോ?

Rajesh Shenoy said...

Dear മുക്കുവാ,
താങ്കള്‍ പറഞ്ഞത് ലോജികല്‍ ആണ്. Those who say that education is a mission shud look at those institutes outside Kerala. From Manipal to banaglore to Shimoga to TN to AP, mostly its run by business people. Does the quality of the people who come out are bad? not really. the average intellect may be different.

Other than the 5 or 6 IIMs, which MBA institue is run sucessfully by govt? which is in top 15?

The logic that the students coming out of self financed colleges are bad is farce as the exams are not conducted by the colleges, but by universities run by govt., exam evaluation is also centralised. So, those who doesnt have talent are bound to fail. Why fret?

The government shud b worried about primary education system rather than higher education.

പ്രയാസി said...

കൊള്ളാം..:)

മിനീസ് said...

കച്ചോടക്കാര് തോന്നിയ വിലക്ക് കച്ചോടം ചെയ്തോട്ടെ, ബസ്സുകാര് തോന്നിയ ടിക്കറ്റ് നിരക്ക് ചാര്‍ജ്ജ് ചെയ്തോട്ടെ, പ്രൈവറ്റ് കോളേജുകള്‍ തോന്നിയ ആള്‍ക്ക് തോന്നിയ നിരക്കില്‍ സീറ്റ് കൊടുത്തോട്ടെ എന്നൊക്കെ പറഞ്ഞിരിക്കാന്‍ എനിക്കല്പം ബുദ്ധിമുട്ടാണ്. വിദ്യാഭ്യാസം മറ്റെന്തില്‍ നിന്നും വ്യത്യസ്തമായി, യോഗ്യതയുള്ളവനു കൊടുക്കുക തന്നെ വേണം. കള്ളുഷാപ്പും ബീഡിത്തെറുപ്പും നടത്തുന്ന പോലെ ഇതു നടത്തിയാല്‍, വിദ്യാഭ്യാസം ഒരു 'വിദ്യാഭാസ'മായി മാറും.

ടാക്സ് ഇനത്തിലും മറ്റുമായി ഗവണ്മന്റിനു പിരിഞ്ഞു കിട്ടാന്‍ ഇപ്പോള്‍ തന്നെ കോടിക്കണക്കിനുണ്ട്. ഇതൊന്നും നിയമമില്ലാത്തതു കൊണ്ടു കിട്ടാത്തതല്ല. കുറേ കള്ളക്കണക്കും ഇല്ലാക്കണക്കും കൈക്കൂലിയുമൊക്കെ കാരണം പുറമെ തന്നെ ആയിപ്പോകുന്നതാണ്.

പിന്നെ, പുതിയ ബിസിനസ്സ് ടാക്സെന്നും പറഞ്ഞൊന്നു ചെന്നു നോക്കണം, ബാക്കി അപ്പോള്‍ കേള്‍ക്കാം. എല്ലാരും സമരം ചെയ്യും, അതു നമ്മുടെ ഒരു പ്രത്യേകതയല്ലേ.

സ്വാശ്രയകോളേജുകാരെ പിഴിയരുത് എന്നൊരു പ്രയോഗം കണ്ടു. നേരം കിട്ടുന്പോള്‍ ചെന്ന് ഓരോ കോഴ്‍സിന്റെ ഫീസ് വിവരം ഒന്നന്വേഷിക്കണം, ആര് ആരെയാ പിഴിയുന്നത് എന്നറിയാം. കേരളം തത്കാലം അല്പം ഭേദമാ.

ലോണ്‍ കൊടുക്കലൊക്കെ നല്ല ആശയമാ. ചിന്തിപ്പിച്ചു.

മുക്കുവന്‍ said...

മിനീസ്,
ഇത്രയും ലാ‍ഭമുള്ള കച്ചോടമാണേല്‍, പാര്‍ട്ടിക്ക് ഒരു പത്ത് കോളേജുകള്‍ തുടങ്ങിക്കൂടേ? ആരേലും നടത്തണ്ടാന്ന് പറഞ്ഞോ? കോടികള്‍ കട്ട് മുടിക്കുന്നുണ്ടല്ലോ? സ്വന്തമായി 5 സ്റ്റാര്‍ ബില്‍ഡിങ്ങ് പണിയാന്‍ കാശുണ്ട്, പക്ഷേ ഒരു എല്‍.പി സ്കൂള്‍ വരെ തുടങ്ങില്ല.

ഇനി വേണ്ടാ, സര്‍ക്കാരിനു നടത്തികൂടേ?

അതുമല്ലേല്‍ കൈരളി ചാനല്‍ പോലെ പബ്ലിക് ഫണ്ടോടുകൂടി തുടങ്ങികൂടേ?

യോഗ്യതയുള്ളവര്‍ പഠിക്കരുത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പഠിക്കുന്നതിനാവശ്യമായ ചിലവ് സ്വന്താമായി കൊടുക്കണം എന്നേ ഞാന്‍ പറഞ്ഞോള്ളൂ മിനീസ്.

പണ്ട് ഒരു അംബാസിഡര്‍ ഉണ്ടായിരുന്ന കാലത്ത് കാറിനു അവന്‍ പറഞ്ഞിരുന്ന കാശ് കൊടുക്കണം. എന്ന് അവനിഷ്ടമുള്ള വിലയിട്ടാന്‍ കാര്‍ വിറ്റുപോകില്ല. കാരണം കോമ്പറ്റീഷന്‍.... നല്ല കുറെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാകുമ്പോള്‍ കോമ്പറ്റീഷന്‍ കാരണം, ഫീസ് കുറയും. നല്ല നിലവാരവും....

for eg: MIT,oxford,cambridge etc..

*************** said...

kalakkan mukkuvan....

Please check this.

Dec 1 - - Lets pray for her today.. - -

This is the story of an HIV infected baby who passed away on March 18th 2006. The baby belongs to Pachalloor region. She was found to have been infected with HIV a year ago.
http://pachallooran.blogspot.com/2007/12/dec-1-lets-pray-for-her-today.html

മിനീസ് said...

അറവുകാരന്റടുത്ത് വായനശാല തുടങ്ങാന്‍ പറഞ്ഞതു പോലെയാകും ഏതെങ്കിലും പാര്‍ട്ടിയോട് കോളേജ് തുടങ്ങാന്‍ പറഞ്ഞാല്‍. ഓരോരുത്തര്‍ക്കും പറഞ്ഞിട്ടുള്ള ഓരോ തൊഴിലുണ്ടല്ലോ. പിന്നെ, ഞാന്‍ സംസാരിച്ചത് ഒരു പാര്‍ട്ടിയുടെയും പ്രതിനിധിയായിട്ടല്ല. എനിക്കൊരു പാര്‍ട്ടിയുമായും നേരിട്ടൊരു ബന്ധവുമില്ല. കോടികള്‍ പാര്‍ട്ടികളെ പോലെത്തന്നെ ബിസിനസ്സ് സ്ഥാപനങ്ങളൂം വ്യക്തികളും കട്ടു മുടിക്കുന്നുണ്ട്, ടാക്സിനത്തില്‍, കാണുന്പോള്‍ എല്ലാം കാണേണ്ടേ?

സര്‍ക്കാരു തന്നെയാണ് കേരളത്തില്‍ ഭൂരിഭാഗം വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്നത്. പിന്നെ പബ്ലിക് ഫണ്ടിന്റെത് നല്ല ആശയമാണ്. നമുക്കത് പുറത്തെത്തിക്കാം.

യോഗ്യതയുടെ മാനദണ്ഡം പണമല്ലെന്നു കരുതുന്നുണ്ടോ? ചവറു പോലെ കോളേജുകള്‍ മുളച്ചു പൊന്തുന്ന കര്‍ണാടകയിലാണ് ഞാനുള്ളത്. മിനിമം യോഗ്യതാ മാര്‍ക്ക് മാത്രം മതി, ബാക്കി പണമായി കൊടുത്താല്‍ സീറ്റ് ഉറപ്പ്. ഏതു കോഴ്‍സു വേണമെന്നെന്നോടു പറയൂ. ഇനി പണമില്ലെങ്കിലോ, കാണാം പൂരം. ഉയര്‍ന്ന മാര്‍ക്കു നേടിയ വിദ്യാര്‍ത്ഥിക്കും സീറ്റില്ല. അതു തന്നെയാവില്ലേ കേരളത്തിലെയും സ്ഥിതി? ഇപ്പോ കുറച്ചു പേര്‍ക്കെങ്കിലും പഠിക്കാന്‍ പറ്റുന്നുണ്ട്. പണമുള്ളവന്‍ മാത്രം പഠിച്ചാല്‍ മതി എന്നൊരു മനോഭാവം ഇവിടെ വളര്‍ന്നു വരുന്നുമുണ്ട്.

മേലെ എണ്ണിപ്പറഞ്ഞല്ലോ കുറേ സര്‍വകലാശാലകള്‍, അതില്‍ എത്രയെണ്ണം പത്താംതരം നല്ല മാര്‍ക്കില്‍ പാസ്സായവന് സ്കോളര്‍ഷിപ്പു കൊടുക്കും? പത്തു കഴിഞ്ഞു പഠിക്കണമെങ്കില്‍ പണം വേണമെന്ന സ്ഥിതി വന്നാല്‍?

""സ്വയാശ്രയ കോളേജും ഒരു ബിസിനസ്സാണു. അതാരു നടത്തിയാലും, അപ്പോള്‍ എന്തിനാ സര്‍ക്കാര്‍ അതിലിടപെട്ട് 50:50 അനുപാതം പറയുന്നതു? ബിസിനസ്സ് നന്നാക്കാന്‍ വേണ്ടി അവര്‍ക്കിഷ്ടമുള്ള കോഴ വാങ്ങിക്കോള്ളട്ടേ.""

ഈ വാക്കുകള്‍ ഏതു ചെവിയില്‍ക്കൂടി കടത്തി വിടണം? നാട്ടില്‍ പല ബിസിനസ്സുമുണ്ട്. എല്ലാരും തോന്നുന്ന വില എടുത്തോട്ടെ അല്ലേ? ഗാലറിയിലിരുന്ന് കയ്യും കാലും കാണിക്കാം, ഇറങ്ങിക്കളിക്കുന്പോള്‍ മനസ്സിലായേക്കും.

ഈ ആര്‍ട്ടിക്കിള്‍ മൊത്തം വായിച്ചിട്ടു എനിക്ക് ഏറ്റവും കൂടുതല്‍ കാണാനായത് ലാഭം എന്ന വാക്കിന്മേലുള്ള ഒരു സ്ട്രെസ്സ് ആണ്. എന്തും ബിസിനസ്സിന്റെ കണ്ണില്‍ കൂടി നോക്കുന്പോള്‍ അതു മാത്രമേ കാണാനൊക്കൂ. വിദ്യാഭ്യാസത്തിനു ദയവായി ഒരു വിലയിടരുത്. ആ വില മതിയാകില്ല അതിന്.

കുറേ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വന്ന് കോന്പറ്റീഷന്‍ തുടങ്ങിയതിന്റെയും കാണാനുണ്ട് ഇവിടെ. അംഗീകാരമുള്ളതാണോ അല്ലയോ എന്നറിയണമെങ്കില്‍ സര്‍ക്കരോഫീസോ കോടതിയോ കേറണം. ഓരോന്നും മാസാമാസം പൂട്ടിപ്പോകുന്നു. കുറേ വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലാവുന്നു. അഡ്‍മിഷനിലെ അവ്യക്തത കാരണം ഇടനിലക്കാര്‍ വരുന്നു. ലക്ഷങ്ങള്‍ അവരും കീശയിലാക്കുന്നു. ആര്‍ക്കാ ലാഭം?? സര്‍ക്കാറിനോ, വിദ്യാര്‍ത്ഥിക്കോ?

ഇപ്പൊ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഫ്രീ ആണ്. അതും കൂടി പെയ്ഡ് ആക്കാനുള്ള അജെന്‍ഡയും താമസ്സിയാതെ വരുമെന്നു തോന്നുന്നു, കേരളത്തില്‍.

Holy Goat said...

What mukkuvan meant is two things

1. Nothing is free, even further don't even expect anything to be free. Even education.

2. A solution to make it (education) "not free" even giving chance to less fortunates to achieve higher education.

This post was quite intriguing, that would make you think in a different dimension forcing you to approch it in a totally different perspective.

I would agree to mukkuvan's suggestions. Though not to the second one ("the solution") as much as I do to the first.

The problem is people are forced to pay even though thats not even what they want. A 17 year old kid, has no way of defining his future. He just yeild to their parents persuasion and coercion. In such cases the family and even the kid will end up with huge financial burden. And there might be a chance that the kid might not get a high paid job. What if he wants to go teach, which you know is the lowest paid job. Those unknowns, that one wouldn't even anticipate while embarking on a 5 to 10 year of higher education is cruicial.

I myself went to engineering and has experience in teaching in a Govt engineering college in Kerala. IMHO, what I would like to see happening is a credit based system. Like the one that is followed in almost all western countries, and some asian countries like china and japan.

Institutions, will let you graduate in a subject with a miinimum set of credits. Say for BS in Electrical Engineering you should have 150 credits. Students can achieve the mandated 150 credits by taking courses in some mandated subjects and some optional subjects. Half way through if the kid decides that Electrical Engineering is not my field of interest, he could transfer his credits to entirely a different course like BS in Zoology, which will have some manadated courses that the student has already taken, may be as an optional, in his BS EE path.

Now you pay per course. Finding funds is totally upto you, either you take loan or either you work part time. (Now you may say, working part-time is not an option in kerala. Thats a different discussion altogether, even now I know handful of kids working while they are studying).

I am citing this based on my own experience. I wouldn't have never went down this costly path if ever I had any clue about the current market way in advance in 93 when I started my course. I could have stoped half way in engineering (and graduate in Physics or Math) and get a job right away. Then eventually complete my course, while working.

Now this has two fold advantage. Professors will re-iterate their skills to attract more students to their course. This will improve the quality of education. Professors get paid based on their performance. (The tenure track program in western countries is an example).

You are preparing a new generation to approch the present world. A world with immense competition. A dog-eat-dog world, where you should have enough skill set to survive. Propagandist, (I don't want to use the word politicians) who are favoring the free education system is weakening yet another generation. A generation who are weak and timid to face the competition. Kerala, and india as a whole is presented with an immense opportunity. Please don't fight for trivial things, instead just get your ass out and embrace the change.

മിനീസ് said...

Holy Goat, You have a valid point and you have aptly justified it. My focus was on the liberty which private institutions want in deciding the fees and capitation. Mukkuvan says that as it grows, competition will grow and towards the end, there could be a price war.

And you both are comparing India with well-developed and financially self sufficient countries. It is a bitter truth that more than 60% of the Indian population is illiterate. A majority is below the poverty line. The 100% literacy that we speak about Kerala is, often limited to writing his/her own name. When this kind of a situation exists, how much can we justify a thought of giving this liberty to private institutions? This would only empower the rich gain or accumulate power, wealth and knowledge ;-).

Someone here spoke about the conditions that exist in Bangalore and similar cities. Tell me in percentage, how many colleges are approved/providing quality education/charge a normal fee?? Of course, there are high standard institutions as well. I request you to look at the majority colleges. Pay some of these agents, even without appearing for an examination, you will get a degree. You have money, the best option is to buy a degree. No wonder, if it is issued by Bangalore University ;-). We can be haapy that we have not bought education, but only a degree.

You have a great idea, Holy goat. But to implement that kind of a system will require good effort. Let's hope the government will think of this possibility and expose similar opportunities to the students. It will not only ensure quality education, but also let students decide the apt course that suits their taste.

And the world that you spoke at the end, has become something that cannot be reached by all. Some really eligible people, who did not have the financial ability to get relevant education, are still out of this world. There should be some solution to this as well, isn't it? We should not address privatisation only from the capables' pont of view. It should be addressed from the eligibles' point of view as well.

മുക്കുവന്‍ said...

കുഞ്ഞാടെ അതു പറഞ്ഞത് കാര്യം, ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ വളരെ അത്യാവശ്യമായ കാര്യമാണു.

മിനീസ് നാലു വര്‍ഷം സര്‍ക്കാര്‍ സര്‍വീസിലും,ഏഴു വര്‍ഷം പ്രൈവറ്റ് സര്‍വീസിലും ബാങ്ലൂരില്‍ ഞാനും ഉണ്ടായിരുന്നു. അപ്പോള്‍ കര്‍ണാടകം എനിക്ക് അന്യമല്ല എന്ന് തോന്നുന്നു.

ഇനി മറുപടി:

നാട്ടില്‍ പാരലല്‍ കോളേജുകള്‍ സ്വയാശ്രയമാണെന്നാണു എനിക്ക് തോന്നുന്നത്. അല്ലേ? അവിടെ പഠിച്ച് പുറത്തു വരുന്നവരില്‍ നല്ലവരില്ലേ? ഈ ബ്ലോഗേര്‍സിലെ ഏറ്റവും നല്ല എഴുത്തുകാരിലൊരാളായ വിശാലന്‍ (കൊടകരപൂരാണം) പഠിച്ചത് ഒരു പാരലല്‍ കോളേജിലാണു. പാരലല്‍ കോളേജുകള്‍ ഉണ്ടായിരുന്നില്ലേല്‍ ചിലപ്പോള്‍ കേരളത്തില്‍ ആര്‍ട്സ് കോളേജിനും പത്ത് ലക്ഷം ഫീസ് കൊടുക്കേണ്ടി വന്നേനെ. അപ്പോള്‍ വിശാലനെ നമ്മള്‍ ചിലപ്പോള്‍ കണ്ടെന്നു വരില്ല. ഇന്ന് പ്രൊഫെഷനല്‍ കോളേജുകള്‍ വളരെ കുറവുള്ളതു കൊണ്ട് നാമതിനു 10 ലക്ഷം ഫീസ് കൊടുക്കുന്നു. ഒരു 200 കോളേജ് വന്നാല്‍ ഇവയൊക്കെ ഫീസ് 4-5 ലക്ഷത്തില്‍ എത്തിയേനെ.


എന്റെ അനിയന്‍, 8 വര്‍ഷം ഗള്‍ഫില്‍ കൂലി വേല ചെയ്ത് കിട്ടിയ കാ‍ശുപയോഗിച്ച് നാലു ലക്ഷത്തിനു തമിഴ്നാട്ടില്‍ നിന്നും ഒരു വിലാസവുമില്ലാത്ത ഒരു കോളേജില്‍ നിന്നും കമ്പൂട്ടര്‍ സയന്‍സില്‍ ഡിഗ്രി പാസായി. അവിടെ അവനു 82% മാര്‍ക്കും കിട്ടി. സതേര്‍ണ്‍ ഇന്ത്യ എഞ്ജിനിയറിങ്ങ് കോളേജുകളുടെ പ്രൊജക്ട് വര്‍ക്കു പ്രസന്‍ണ്ടേഷനില്‍ മൂന്നാം റാങ്കും കിട്ടി. ഇന്നിപ്പോള്‍ ഒറാക്കിളില്‍ ഒരു പ്രൊജക്ട് മാനേജറായി ജോലി ചെയ്യുന്നു. ഒരാ‍ളുടെ ശുപാര്‍ശയില്ലാതെ രണ്ട് വര്‍ഷം കൊണ്ട് ഒരു എം.എന്‍.സി യില്‍ ഇത്രയും നല്ല പോസ്റ്റില്‍ എത്തണമെങ്കില്‍ അവന്‍ കഴിവുള്ളവന്‍ തന്നെ എന്നാണെന്റെ അഭിപ്രായം. സ്വയാ‍ശ്രയ കോളേജില്ലാ എങ്കില്‍ ഇപ്പോഴും അവന്‍ സൌദിയില്‍ കല്ലു ചുമന്ന് നടന്നേനെ! തന്റെ 50:50 അനുപാതമാണെങ്കില്‍ അവന്‍ വേറൊരുത്തന്റെ ചിലവ് കൂടി വഹിക്കേണ്ടി വന്നേനെ അല്ലേ? നല്ല ന്യായം :)


ദേശാപിമാനിയില്‍ രണ്ടുമാസം മുന്‍പ് ഒരു ലേഖനം വന്നിരുന്നു. അതില്‍ പറയുന്ന കണക്കനുസരിച്ച്, തമിഴ് നാട്ടിലും, കര്‍ണാടകയിലും പഠിക്കുന്ന 60% എഞ്ജിനിയറിങ്ങ്,മെഡിക്കല്‍, നെര്‍സിങ് കുട്ടികളും മലയാളികളാണെന്നാണു. അതില്‍ നല്ലൊരു ശതമാനം കുട്ടികളും അഷ്ടിക്കു വകയില്ലാത്തവരാണു. അവര്‍ അവിടെ പഠിക്കുന്നത് നാട്ടില്‍ കോളേജുകള്‍ ഇല്ലാത്തുതുകോണ്ടും. നമ്മുടെ നാട്ടില്‍ നല്ലപോലെ കോളേജുകള്‍ ഉണ്ടായാല്‍, ഇവയുടെ ഫീസ് പകുതിവരെയാവും എന്നാണു എനിക്ക് തോന്നുന്നത്. കൂടാതെ കോളേജുകള്‍ അടുത്തായാല്‍ കുട്ടികള്‍ക്ക് അവനവന്റെ വീട്ടില്‍ നിന്നും പോയി വരാം അപ്പോള്‍ ഹോസ്റ്റല്‍ ഫീസ് ലാഭം? അത് ഒരു ചെറിയ തുകയല്ല.

oxford,cambridge എന്നീ സിറ്റികള്‍ നേരിട്ട് കാണാനും, അവിടെ ഒന്നു,രണ്ടാശ്ചവീതം ചിലവിടാനും ഈയുള്ളവനു യോഗമുണ്ടായിട്ടുണ്ട്. അവിടുത്തെ ഏറ്റവും വലിയ ബിസിനസ് അവിടുത്തെ കോളേജുകളെ ചുറ്റിപ്പറ്റി തന്നെ. രണ്ടു തരം കുട്ടികളെയും പരിചയപ്പെട്ടിട്ടുണ്ട്. ഒന്ന് എങ്ങിനെയങ്കിലും കുറെ മില്ല്യന്‍ പൌന്‍ഡ് ചിലവിടാന്‍ വഴിയന്നേഷിക്കുന്നരും, പിന്നെ എങ്ങിനെയെങ്കിലും വിദ്യഭ്യാസത്തിന്റെ നെറുകയില്‍ എത്തിച്ചേരാന്‍ പെടാപെടുന്ന കുറെയേറെ സ്കോളര്‍ഷിപ്പ് കുട്ടികളും.

നമ്മുടെ നാട്ടില്‍ കോളേജുകള്‍ വന്നാല്‍, അതിനെ ചുറ്റിപറ്റി ഒരായിരം ബിസിനസ്സുകള്‍ വരും. അവിടെ വാങ്ങുന്ന ഫീസുകളുടെ ടാക്സ് മാത്രം മതി പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാന്‍. കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും പോയി വരാം. അന്യനാട്ടില്‍ പോയി കണ്ട റെഡ്ഡിമാരുടേയും/ഷെട്ടിമാരുടേയും തെറിവിളി കേള്‍ക്കേണ്ടാ.. അനുഭവമുണ്ടേ.. അതു കൊണ്ടെഴുതിയതാ‍ാ. നമ്മുടെ സര്‍ക്കാര്‍ നല്ലവരാണേല്‍ കോഴ്സിന്റെ സ്റ്റാഡേര്‍ഡ് നിലനിര്‍നിര്‍ത്തുവാനുള്ള നിയമങ്ങള്‍ കൊണ്ടുവരാം.
സ്വന്തം കാശുകോണ്ട് പഠിക്കുന്നതു കൊണ്ട് ഒരുവനും സമരമുറകളുമായി പഠിപ്പ് മുടക്കില്ല.

അങ്ങിനെ എത്ര എത്ര ഗുണങ്ങള്‍...മിനീസ് :)

പിന്നെ താങ്കള്‍ പറയുന്ന 50:50 അനുപാതം വച്ചാല്‍ മാനേജുമെന്റ് നാട്ടില്‍ കോളേജിനു പകരം 10കി.മി മാറി അങ്ങ് തമിഴ് നാട്ടില്‍ വയ്കും. അപ്പോള്‍ നമ്മെളെല്ലാവരും കാശ് കൊടുത്ത് പഠിക്കാന്‍ അവിടെ പോകും. ആയിക്കോട്ടേ..

pradeep said...

വിദ്യാഭ്യാസം കച്ചവടമാക്കണോ, മുക്കുവാ ?

കടവന്‍ said...

നല്ലപോസ്റ്റ്, ശ്രദ്ധിക്കപ്പെടേണ്ട നിര്‍ദ്ദേശങ്ങള്‍. പക്ഷേ ഇതൊക്കെ ആരെങ്കിലും ശ്രദ്ധിക്കുമോ ആവോ?
ഉണ്ണാമന്മാര്‍ ഭരിക്കുന്പോള്‍ എവിടെ ഇതു സമ്ഭവിക്കാന്, മുക്കുവന്‍ പറഞ്ഞപോലെ സമരം ചെയ്യാനാളെക്കിട്ടില്ലാല്ലൊ.

കടവന്‍ said...

ഉന്നത വിദ്യഭ്യാസം കഴിഞ്ഞ് ആരും ചേമ്പ് നടാ‍ന്‍ പോവാറില്ല. അവര്‍ നല്ല ശാംമ്പളത്തില്‍ ജോലിക്കു പോകുന്നു. അത് മിക്കപ്പോഴും അന്യനാടുകളിലാണു( എന്തേ അന്യ നാടുകളില്‍, അത് നമ്മുടെ കൈയിലിരിപ്പ് കൊണ്ടല്ലേ?), അപ്പോള്‍ വെറുതെ പഠിപ്പിച്ചിട്ട് സര്‍ക്കാരിനെന്ത് ലാഭം? it's correct,nothing to say more.

sajan jcb said...

താങ്കള്‍ പറഞ്ഞരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വളരെ ശരിയായി തോന്നുന്നു.

ചാണക്യന്‍ said...

മുക്കുവന്‍,
വിദ്യാഭ്യാസമെന്നത് കമ്പോളവത്കരിക്കാനുള്ളതല്ല..

Mathews Mullackal said...
This comment has been removed by the author.
Mathews Mullackal said...

Mukkuvan's idea may seem practical in terms of economic feasibility. But a few questions remains.

First, With the tax of 20% from the rich minority how many poor can get a loan? When loans are available, who actually have the power to access those?

Second, What actually are these self financing colleges teaching: to count everything in money or lifeskills based on values?

Third, When our society starts to measure everything in terms of money(already started)what will happen to our ethical culture?

I strongly believe the self financing culture would result only in reproduction of social disparities and ethical vacuum.

I think that Mukkuvn's blog comes from the preoccupied assumption that everything West and Technical is good.
Education should give us freedom, it should not make us slaves of anything...

Suraj P M said...

ഞാനും മുക്കുവനോട്‌ യോജിക്കുന്നു. അനുഭവത്തിന്‍റെ വെളിച്ചത്തില്‍. എന്‍റെ ബാച്ചില്‍ നല്ലൊരു വിഭാഗം ലോണ്‍ എടുത്തു പഠിച്ചു. ഇപ്പോള്‍ ജോലി കിട്ടിയതിനു ശേഷം ലോണ്‍ അടച്ചുകൊണ്ടിരിക്കുന്നു. അര്‍ക്കും നഷ്ടമില്ലാത്ത കാര്യം.

മുക്കുവന്‍ said...

many people complains that taxing will not work.

I just cant agree with that. all democartic govt works with tax. if it can run with tax, this can also work.

if the govt incapable to get tax from the shool/colleages, its their(govt) fault not management.

50:50 rule says that the guy who pay the money should pay for other guy who is recruited by Govt. that is an atrocious rule.

the student who dont pay money is easily willing to show their hands for party and only strike will be the outcome... see govt colleages...

അങ്കിള്‍ said...

മുക്കുവന്‍ പറഞ്ഞതു മുഴുവന്‍ ‘സ്വാശ്രയ കോളേജുകളെ’ പറ്റിയാണ്. അതിനു ഊന്നല്‍ കൊടുക്കാതെയാണ് പലരും വിമര്‍ശനം ഉയര്‍ത്തി കാണുന്നത്.

സ്വാശ്രയ കോളേജുകളെ സംബന്ധിച്ചിടത്തോളം മുക്കുവന്റെ ചിന്തകള്‍ സ്വാഗതാര്‍ഹമാകേണ്ടതാണ്.

സാമ്പത്തികമായി പിന്നോട്ടായതു കൊണ്ട് ഒരു കുട്ടിയുടെ ചെലവുമുഴുവന്‍ അടുത്തിരിക്കുന്ന സമ്പന്നന്റെ മകന്‍ വഹിക്കണമെന്ന ന്യായം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അതു തന്നെയാണ് ഇന്‍ഡ്യന്‍ സുപ്രീം കോടതി വിധിച്ചതും. സ്വാശ്രയത്തിലായാലും, സര്‍ക്കാരിന്റെതായാലും കുട്ടികള്‍ ഒരേ ഫീസ് കൊടുത്ത് പഠിക്കണം. പാവപ്പെട്ട കുട്ടികളുടെ ഫീസ് എതെങ്കിലും വിധത്തില്‍ സര്‍ക്കാര്‍ കൊടുത്തോട്ടെ, ആരും എതിര്‍ക്കുന്നില്ല.

സ്വാശ്രയക്കാര്‍ തോന്നിയതു പോലെ ഫീസ്സ് അധിക നാല്‍ വാങ്ങാന്‍ പറ്റില്ല. അങ്ങനെ വാങ്ങി കുറേ സമ്പന്നരെ കയറ്റി ആ സ്ഥാപനത്തിന്റെ ക്വാളിറ്റി നിലനിര്‍ത്താന്‍ കഴിയില്ല. ഡിമാന്റ് & സപ്ലൈ നിയമങ്ങള്‍ ഇതിനെല്ലാം അറിയാതെ തന്നെ ബാധകമായിക്കൊള്ളൂം.

മുക്കുവന്റെ ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍.

മുക്കുവന്‍ said...

Ucnle thanks for coming here and putting a supportive line for me... the people with gray haired are supporting my idea!

cheers

പഥികന്‍ said...

മുക്കുവന്‍,

പോസ്റ്റ് വായിച്ചു. പലതിനോടും യോജിക്കാന്‍ പറ്റുന്നില്ല. കേരളത്തിനു അകത്തെ സ്വാശ്രയകോളേജുകള്‍ തുടങ്ങുന്ന കാലത്ത് രാഷ്ട്രീയ നേതൃത്വം പറയുകയും, കോളേജ് ഉടമകള്‍ നിഷേധിക്കാതിരിക്കുകയും, ഒരു വര്‍ഷം നടപ്പില്‍ വരുത്തുകയും ചെയ്ത കാര്യമാണ് ഈ 50:50. ആദ്യവര്‍ഷത്തെ സ്വാശ്രയ കോളേജിലെ 50% വിദ്യാര്‍ത്ഥികള്‍ പഠിച്ചതു 4000 രൂപക്കാണ്. അന്നത്തെ ബാക്കി 50% ത്തിന്റെ സ്വാശ്രയഫീസ് 33000 രൂപയായിരുന്നു. ഈ വസ്തുതകളില്‍ നിന്നുള്ള വലിയ മാറ്റം ആത്യന്തികമായി “ജനങള്‍ വഞ്ചിക്കപ്പെട്ടു” എന്നതിന്റെ തെളിവു മാത്രമേ ആകുന്നുള്ളൂ.

സമ്പത്ത് മാത്രം ഉന്നത വിദ്യാഭ്യാസത്തിന്റെ യോഗ്യതയാകുന്നത് ശരിയല്ല. രണ്ടുള്ളവന്‍ ഒന്നു ഇല്ലാത്തവനു നല്‍കട്ടെയെന്ന യേശു വചനം അവര്‍തന്നെ മറക്കുന്നതു ശരിയാണോ? ഇവിടുത്തെ പാവപ്പെട്ടന്റെ അഹങ്കാരമല്ല ഈ അവകാശവാദം. ഗവണ്മെന്റ് പറയുന്നയോഗ്യതയില്‍ ‘കാശ്‘ മാത്രമില്ലാതായിപ്പോയവന്റെ രോദനത്തിന്ന് ചെവികൊടുക്കണമെന്നേ പറയുന്നുള്ളൂ. പണക്കാരുടെ മക്കള്‍ മുമ്പും സ്വാശ്രയകോളേജുകളില്‍ പഠിച്ചിരുന്നു. കേരളത്തിന്ന് പുറത്തായിരുന്നുവെന്ന് മാത്രം. അത് ഇന്നും സാധ്യമാണ്. ഇവിടുത്തേതിനേക്കാള്‍ കൂടുതല്‍ ഫീസും കോഴയും ഇപ്പോഴും അവിടെയുണ്ട് താനും. പണക്കാരന്റെ മക്കള്‍ക്കുമാത്രം പഠിക്കാന്‍കഴിയുന്ന ഉന്നതവിദ്യാഭാസകേന്ദ്രങള്‍ കൊണ്ട് സാമൂഹ്യ നീതി തരപ്പെടില്ല. അങനെയൊന്ന് പാവങള്‍ക്കു ആശകൊടുത്ത് ഇവിടെ തുടങേണ്ടിയിരുന്നോ? രണ്ട് സ്വാ‍ശ്രയ കോളേജുകള്‍ = ഒരു ഗവ. എങിനീയറിംഗ് കോളേജ് എന്നതിനു ഒതു തരത്തിന്ലും സാധ്യമല്ലെങ്കില്‍, 4 സ്വാ‍ശ്രയ കോളേജുകള്‍ = ഒരു ഗവ. എങിനീയറിംഗ് കോളേജ് എന്നതെങ്കിലും സാധ്യമാക്കേണ്ടതാണ്. അല്ലെങ്കില്‍ 50% സീറ്റില്‍ മെറിറ്റില്‍ നിന്നും ഗവ. ഫീസില്‍ (എന്നുവെച്ചാല്‍ ഗവ. കോളേജിലെ ഫീസില്‍, അല്ലാതെ ഗവ. നിശ്ചയിക്കുന്ന ഫീസല്ല) പ്രവേശനം നടത്തിയിട്ടു, ബാക്കി ഫീസ് സര്‍ക്കാര്‍ വഹിക്കണം.

6200/- ഫീസ് കൊടുക്കുന്നതിനുപോലും കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ നമ്മുടെ കാമ്പസ്സുകളിലുണ്ട്. ആരെങ്കിലുമിതിനെ പുശ്ചിച്ചു തള്ളുന്നെങ്കില്‍ അവര്‍ക്കു ഏതെങ്കിലുമൊരു ഗവ. എങിനീറിംഗ് കോളേജില്‍ സ്കോളര്‍ഷിപ്പു നല്‍കാമെന്ന് പറഞു ഒരു നോട്ടീസ് കൊടുത്താല്‍ മതിയാവും സത്യാവസ്ഥ ബോധ്യപ്പെടാന്‍. എന്നിട്ടു ആ കുട്ടികളുമായി ഒന്നു സംസാരിക്കുകയും അവരുടെയൊക്കെ വീടുകള്‍ ഒന്നു സന്ദര്‍ശിക്കുകയും ചെയ്താല്‍ 50:50 ന്റെ ആവശ്യകത മനസ്സിലാകും. ഇതു ഒരു കുട്ടിയെ സഹായിക്കാന്‍ ഇറങ്ങി പുറപ്പെട്ട കൂട്ടായ്മയുടെ അനുഭവ സാക്ഷ്യം. കേവലം അഞ്ഞൂറോ, ആയിരമോ മാസം നല്‍കുന്ന ഒരു സ്കോളര്‍ഷിപ്പിനു വന്നവരിലേറെയും അര്‍ഹരായിരുന്നു.

പഠിക്കാനായി ലോണെടുക്കൂവെന്നു പറയാന്‍ എത്രയെളുപ്പം? ഈടില്ലാതെ ലോണ്‍ കിട്ടുമെന്നുള്ളതു വെറും പറച്ചില്‍ മാത്രം. ഒരുത്തനെ പഠിപ്പിക്കാന്‍ ഉള്ളതെല്ലാം കൂടി (എന്തെങ്കിലും ഉണ്ടെങ്കില്‍ ?) ഈടു നല്‍കിയാല്‍ കുടുംബത്തിന്റെ കഥയെന്താവും? മറുപടി പറഞ്ഞുപറഞ്ഞ് കാശില്ലാത്തവന്‍ പെണ്ണ് കെട്ടരുതെന്നും, കുട്ടികളെ ഉണ്ടാക്കരുതെന്നും, ഒന്നും ആഗ്രഹിക്കരുതെന്നും പറയില്ലെന്നു വിശ്വസിക്കട്ടെ?

മുക്കുവന്‍ said...

Pathikan,

as I said in my blog, govt should give loan to all merit students with a low rate loan.

after a higher education every one gets a good job, paying back shouldn;t be a problem. I just cant understand why everyone is oppposing this idea?

why govt is not giving loan... yeaa... leaders need only comrades for strike.

പഥികന്‍ said...

പഠനം കഴിയുന്നവര്‍ക്കെല്ലാം നല്ല ജോലി കിട്ടുമെന്നു എന്താണ് ഉറപ്പ്? ഈ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് എത്ര കോളേജുകളില്‍ നല്ല രീതിയില്‍ കാമ്പസ് ഇന്റെര്‍വ്യൂസ് നടന്നു. 2007 വരെ ഫൈനല്‍ വര്‍ഷം ആകുന്നതിന്നു മുന്‍പേ 95% വിദ്യാര്‍ത്ഥികളും ജോലി നേടിയിരുന്ന തിരുവനന്തപുരം സി.ഇ.റ്റി പോലുള്ള മികച്ച കേന്ദ്രങളിലെ 50% വിദ്യാര്‍ത്ഥികള്‍ക്കു പോലും ഇന്നു കാമ്പസ് സിലക്ഷന്‍ ലഭിക്കുന്നില്ല.

കിട്ടാ ലോണുകളുടെ പേരില്‍ ആത്മഹത്യ നടന്ന നാട്ടില്‍ ഇനി വരുന്ന കാലങളില്‍ ആത്മഹത്യ ഈ വിദ്യാഭ്യാസ ലോണുകളുടെ പേരിലാവും. തീര്‍ച്ച. എഞ്ചിനീയറിംഗ് കഴിഞു ഇ
റങുന്ന എല്ലാവര്‍ക്കുമുള്ള ജോലി ഇന്നു ലോകത്തു ശൃഷ്ടിക്കപ്പെടുന്നുണ്ടോ?.

പണക്കാരന്റെ സ്വത്തില്‍ പാവപ്പെട്ടവനു അവകാശമുണ്ട് എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ലോണ്‍ വ്യവസ്തയോട് ഒട്ടും അനുകൂലമായ മാനസികാവസ്ഥയും ഇല്ല. നല്ലയൊരു ഉത്തരം തേടുകയാണ് ഞാനും.

മുക്കുവന്‍ said...

പഥികാ.. ലോണുകള്‍ എടുത്ത് തിരിച്ചടക്കാന്‍ പറ്റാത്ത അവസ്ഥ.. ഹും അതൊരു പ്രശ്നം തന്നെ.. എന്തെ സര്‍ക്കാരിനു കോമ്പറ്റിറ്റീവായി രണ്ട് കോളേജുകള്‍ തുടങ്ങികൂടാ.. അത് ഫീസിനെ നിലക്ക് നിര്‍ത്താന്‍ സഹായിക്കില്ലേ?

പഥികന്‍ said...

എന്തുപറ്റി? പഴയ കമന്റിനു ശേഷം ഒരു വര്‍ഷമാകുന്നു. ഇപ്പോഴും വിഷയം പ്രസക്തമായി നില്‍ക്കുന്നു എന്നതു യാദാര്‍ത്ഥ്യം.

സ്വാശ്രയ കോളേജുകളോട് എണ്ണത്തില്‍ മത്സരിക്കാന്‍ സര്‍ക്കാരിനു കഴിയുമായിരുന്നെങ്കില്‍ ഗവണ്മെന്റ് കോളേജുകള്‍ മാത്രം മതിയാവുമായിരുന്നു നമ്മുടെ ആവശ്യത്തിനു. ഇതിപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരെ പുതുതായി വന്നതെല്ലാം സ്വാശ്രയകോളേജുകളാണ്. ഫീസും മറ്റു സ്വാശ്രയ കോളേജില്‍ നിന്നും വിഭിന്നമല്ലതാനും.

ബഷീര്‍ Vallikkunnu said...

Good post with a different perspective...

ഇ.എ.സജിം തട്ടത്തുമല said...

മുക്കുവൻ:"ബിസിനസ്സ് ടാ‍ക്സ് സര്‍ക്കാരിനു കൂട്ടാന്‍ ഒരു ശുഭവസ്ത്രധാരികളുടേയും അനുവാദം വേണ്ടാ എന്നാണെനിക്കു തോന്നുന്നത്. അപ്പോള്‍ ഒരു 20% ടാക്സ് സ്വയാശ്രയ കോളേജുകള്‍ക്കേര്‍പ്പെടുത്തുക. ഈ കിട്ടുന്ന തുക പാവപ്പെട്ടവനു പഠിക്കാന്‍ ലോണായി കൊടുക്കുക.“

ഗോപിക്കുട്ടൻ:“ ബിസിനസ്സ് ടാ‍ക്സ് സര്‍ക്കാരിനു കൂട്ടാന്‍ ഒരു ശുഭവസ്ത്രധാരികളുടേയും അനുവാദം വേണ്ടാ എന്നാണെനിക്കു തോന്നുന്നത്. അപ്പോള്‍ ഒരു 20% ടാക്സ് സ്വയാശ്രയ കോളേജുകള്‍ക്കേര്‍പ്പെടുത്തുക. ഈ കിട്ടുന്ന തുക പാവപ്പെട്ടവനു പഠിക്കാന്‍ ലോണായി കൊടുക്കുക.


എന്താ മുക്കുവാ താങ്കള്‍ ഈ ലോകത്തുള്ള ആളല്ലേ? ടാക്സ് ഏര്‍പ്പെടുത്തിയാല്‍ അതും കൂടെ വിദ്യര്‍ത്ഥികളുറ്റെ തലയിലാ വരിക. പിനെ വിദ്യാഭ്യാസം എന്നു പറയുന്നത് ജുവലറി ഷോപ് പോലല്ല. ഇത് ഒരു പ്രാഥമികാവശ്യം ആണ്. ആഭരണങ്ങള്‍ വെറും ആര്‍ഭാടങ്ങളാണ്. ഇതിനെ രണ്ടിനേയും താരതമ്യം ചെയ്തതു തന്നെ വലിയ അപരാധമാണ്!“

പോസ്റ്റും ചില കമന്റുകളും നിലവാരം പുലർത്തുന്നു.ലിങ്ക് തന്നതിനു നന്ദി!

RAHIM said...

വളരെ നല്ലൊരു പോസ്റ്റ്‌. വിദ്യാഭ്യാസ മേഖലയെ കുറിച്ച് ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ പോസ്റ്റ്‌ സഹായകരമായി. താങ്ക്സ്.