Sunday, July 29, 2007

നെല്‍ കൃഷി എന്തൊരു ലാഭം..!

ഒരു രണ്ട് പറ കണ്ടം വിതച്ച് കൊയ്താ‍ല്‍ കിട്ടുന്നത് 35പറ നെല്ലാണു.
ഇതിന്റെ ചിലവുകള്‍ താഴെ.
വിത്ത് - രണ്ടു പറ വിത്ത് ( 8കിലോ. 7രൂപ പെര്‍ കിലോ) - 56/.
ഞാറിടല്‍ - ഒരു കൂലി - 175 രൂപ.
വരന്‍ബു പണി. രണ്ട് കൂലി - 350/.
വളം. ( ഒരു പറ എല്ലു പൊടി 180രൂപ,
ചാണം. 15 പാട്ട.* 9രൂപ്) 315
ഉഴവല്‍ ടില്ലര്‍ രണ്ട് മണിക്കൂര്‍ * 140രൂപ) 280/.
ഞവര്‍ക്കല്‍ 100രൂപ.
ഞാറ് പറി 4*100രൂപ.. 400/.
നടീല്‍ 2*150 300/.
മരുന്നടി 2 *100മി. , 60രൂപ. 120/.
രണ്ടാം വളം. 6കിലോ, പൊട്ടാഷ് * 8രൂപ 48/.
കള പറിക്കല്‍ 2* 100 200/.
കൊയ്ത്ത് 3*150 450/.
മെതി,മിസ്ലേനിയസ് 2*150 300/.
ആകെ ചിലവ് - 2994.
ഇനി വെള്ളക്കരം, വെള്ളം തിരി.. ബാക്കി ഇഷ്ടം പോലെ വേറെ പണികളും.

ചിലവു = 3004.

ഒരു കിണ്ടല്‍( 13 പറ) 600രൂപ.
അതായത് രണ്ടു പറ കണ്ടത്തില്‍ നിന്നു കിട്ടുന്ന നെല്ല് 3 കിന്റല്‍. മൊത്തം നെല്ല് വിറ്റാല്‍ കിട്ടുന്ന തുക. - 3 * 600 = 1800.
വയ്കൊല്‍ - 300 മുടി. 3 രൂപ. = 900.

ആകെ വരവ് - 2500രൂപ.

നഷ്ടം ഒരു പൂപ്പില്‍( മൂന്ന് മാസത്തില്‍ ) 504 രൂപ...

ഈ കര്‍ഷകനു നിലം നികത്തി വേറെ ഒരു കൃഷി ചെയ്യാന്‍ പാടില്ല. കാരണം ഇവന്‍ കര്‍ഷക മുതലാളിയല്ലേ?
അവനു യൂണിയനില്ല. പരാതിയില്ല... അവന്‍ ചുമ്മാ പണിതു പണിതു.. മരിക്കുന്നു.. അല്ലേല്‍ ആത്മഹത്യ ചെയ്യിപ്പിക്കുന്നു...

10 comments:

മുക്കുവന്‍ said...

ഇത് കേരള ഫാര്‍മറിനു ഒരു മറുപടി എഴുതിയതാണു. എങ്കിലും, ഒരു പോസ്സായി ഇവിടെ കിടക്കട്ടെ എന്നു കരുതി.

Haree | ഹരീ said...

ഏതു പോസ്റ്റിന്റെ മറുപടിയാണെന്ന് കണ്ടില്ല... അങ്ങോട്ടുള്ള ലിങ്കു കൂടി ലഭ്യമാക്കിയാല്‍ നന്നായിരുന്നു.
--

Kozhipurath said...

ആരു ക്കേള്‍ക്കാന്‍, വോട്ടാംദേഹികളോ

വേണു venu said...

മറ്റു സ്ഥലങ്ങളില്‍‍ ലാഭകരമാണല്ലോ.

മുടിയനായ പുത്രന്‍ said...

രാഷ്ട്രീയക്കാര്‍ക്കു് സമയമില്ല. അവര്‍ അടുത്ത സമ്മേളനം സഘടിപ്പിക്കുന്നതിന്റെ തിരക്കിലാണു്.

മുക്കുവന്‍ said...

ഹരീ, ലിങ്ക് ഓര്‍ക്കുന്നില്‍. മിനിയാന്നു വന്ന ഒരു ലേഖനം ആയിരുന്നു.

അതേ കോഴിപുരത്ത്, ആരും കേള്‍ക്കാന്‍ പോകുന്നില്ല. എന്നാലും ഒന്ന് കരഞ്ഞേക്കാം.

വേണു ഏതു നാട്ടില്‍ ലാഭമാണെന്നു പറഞ്ഞില്ലാ.. കേരളത്തിലാണോ? അതോ അങ്ങ് പാണ്ടിനാട്ടിലോ?

കേരളത്തില്‍ ഒരു തൊഴിലാളിക്ക് 200 രൂപയും ചിലവും കൊടുക്കണം ഒരു ദിവസക്കൂലിയായി. ഭാക്കി സ്റ്റേറ്റില്‍ 50-75 മതിയാകും, അപ്പോള്‍ ലാഭകരമാകാം.

പുത്രന്‍ പറഞ്ഞത് ശരി, എല്ലാ പാര്‍ട്ടിക്കാരനും ഇപ്പോള്‍ സമ്മേളനം സഘടിപ്പിക്കുന്നതിന്റെ തിരക്കിലാണു്..

ഇവിടെ വന്ന എല്ലാ അഥിതികള്‍ക്കും നന്ദികള്‍..

കടവന്‍ said...

ഈ കര്‍ഷകനു നിലം നികത്തി വേറെ ഒരു കൃഷി ചെയ്യാന്‍ പാടില്ല. കാരണം ഇവന്‍ കര്‍ഷക മുതലാളിയല്ലേ? avanonte sthalathu enthu cheyyanam ennu theerumaanikkunnathu gundayisa raashtreeyakkar ennittu naatinu peru janadipathya raashtram ennu..
അവനു യൂണിയനില്ല. പരാതിയില്ല... അവന്‍ ചുമ്മാ പണിതു പണിതു.. മരിക്കുന്നു.. അല്ലേല്‍ ആത്മഹത്യ ചെയ്യിപ്പിക്കുന്നു..

The Common Man said...

നെല്‍കൃഷി വലിയ ലാഭം തരുമെന്ന അഭിപ്രായം എനിക്കുമില്ല.. പക്ഷെ കഴിഞ്ഞ കൃഷിക്കു എന്റെ അപ്പനു 2.75 ഏക്കറില്‍ നിന്നു 12000/- ക ലാഭം കിട്ടി കേട്ടോ.

Mathews Mullackal said...
This comment has been removed by the author.
Mathews Mullackal said...

When agriculture is not profitable, the first solution is land reclamation!!!!.... I dont understand you people... what about the environmental impacts, what about the food security of increasing population...

Have you ever thought why farmers are not able to sell their product for a price that is higher than the investment????

Dont answer: "other states have cheaper labours, hence thier products are cheap, therefore kerala products face a comptetion resulting in low price"... If so, I will ask 'why are they not getting enough payment?'... (Even the payment of Kerala farmers is not sufficient to meet the pesent lifestyle and to compete with salaried professionals?)

Finally, when you are buying rice you have to pay minimum 20 rs in India and 80rs abroad...but the farmer get only 6rs as per your calculation... for what purpose we are paying 14rs(20-6).. do you really think that processing will take that much amount?///the fact is that processing wont take not even 2 rs. per kg