Tuesday, July 31, 2007

കള്ള് ഒരു കേരള പാനീയം!

എന്തുകൊണ്ടു കള്ള് ഒരു സോഫ്ട് ഡ്രിങ്ക്സ് ഗണത്തില്‍ പെടുത്തിക്കൂടാ? ഇളം കള്ളിലെ ആള്‍ക്കഹോള്‍ ലെവല്‍ 5-8% ആണെന്നാണു. ഇത് നല്ലോരു ശതമാനം ബീയറിന്റെ ആള്‍ക്കഹോള്‍ ലെവലിനേക്കാളും കുറവാണു.

കള്ള് ചെറിയ ബിയര്‍ ബോട്ടില്‍ ആക്കി വിറ്റാല്‍ ഇന്ന് കേരകര്‍ഷകനു കിട്ടുന്നതിന്റെ 4 ഇരട്ടിയെങ്കിലും ലാഭം കിട്ടും എന്നാണു ഈയുള്ളവനു മന‍സ്സിലാക്കാന്‍ കഴിയുന്നത്.

ഇതിനു കേരള സര്‍ക്കാര്‍ രണ്ട് നിയമങ്ങള്‍ മാറ്റേണ്ടിയിരിക്കുന്നു.

- കള്ള് ചെത്ത് ഏത് തൊഴിലാളിക്കും ചെയ്യാം. ഇത് ഒരു വിഭാഗത്തിന് എഴുതിക്കൊടുത്തത് എന്ത് ന്യായം?
- കള്ള് എല്ലാ കടകളിലും വില്‍ക്കാനുള്ള അവകാശം.

കേരളത്തില്‍ ഇന്ന് വിറ്റഴിക്കുന്ന സ്പിരിറ്റ് മൊത്തം കര്‍ണാടകത്തില്‍ നിന്നാണു വരുന്നത്. കള്ള് സുലഭമാക്കിയാല്‍ ഇത്രയധികം സ്പിരിറ്റ് എന്തിനു നാം ഇറക്കുമതി നടത്തുന്നു. ഇത് നടപ്പിലാക്കിയാല്‍ ഇന്നു കേരകര്‍ഷകന്‍ ആവശ്യപ്പെടുന്ന ഒരു താങ്ങുവിലയും വേണ്ടിവരില്ല. കേരളം മൊത്തമായും തെങ്ങുകള്‍ കൊണ്ട് നിറയും.

ശ്രീലങ്കക്കാര്‍ ഇത് എപ്പോഴേ നടപ്പിലാക്കി. ഇന്ന് അമേരിക്കയില്‍ വരെ ശ്രീലങ്കന്‍/തായ് കള്ള് ലഭ്യമാണു.

റം, വിസ്കി എന്നിവയില്‍ 40-45% ആള്‍ക്കഹോള്‍ ലെവല്‍ ആണുള്ളത്. പട്ടച്ചാരായത്തില്‍ 70-90% ഉം. എന്നിട്ടും ഇത് കൂടുതല്‍ ഇറക്കുമതി ചെയ്ത്, കേരളത്തിലെ ജനങ്ങളെ മുഴുക്കുടിയരാക്കുന്നതിലും നല്ലത് കേരളത്തിലെ ഒരു ഉല്പന്നം തന്നെ കഴിപ്പിക്കുന്നതല്ലെ നല്ലതു? ജര്‍മനിയില്‍ ബിയര്‍ ഒരു സൊഫ്ട് ഡ്രിങ്ക്സ് പോലെയാണു. ബിയര്‍ കുടിക്കാന്‍ ഒരു ഉത്സവം തന്നെ അവര്‍ നടത്തുന്നു. ഫ്രാന്‍സില്‍ വൈനും, കോണിയാകും ഡിന്നറിനു കൂടുബോള്‍, ഇറ്റലിയും വൈനില്ലാതെ ഒരു നേരം ചിലവിടുന്നില്ല. ഇഗ്ലീഷുകാര്‍ വിസ്കി കൂടുതല്‍ കഴിക്കുന്നു. ഇതില്‍ നിന്ന് കാണാന്‍ കഴിയുന്നത് അവരവരുടെ നാട്ടിലെ ഡ്രിങ്ക്സ് അവര്‍ ഉപയോഗിക്കുന്നു എന്നാണു. പക്ഷേ കേരളത്തില്‍ അന്യ നാട്ടില്‍ നിന്നും വരുന്ന പട്ടചാരായം മാത്രം!

ഒരു സര്‍ക്കാരും ഇത് നടപ്പിലാക്കാന്‍ സമ്മതിക്കാന്‍ വഴിയില്ല. ഇത് നടപ്പിലായാല്‍ മാണിച്ചന്മാരുടെ കോടികള്‍ കൈക്കൂലി പിന്നെ കിട്ടില്ലല്ലോ? പിന്നെ ചിലപ്പോള്‍ മല്ലയ്യായും ഇതിനെ എതിര്‍ക്കും. 50% ഇന്‍ഡ്യന്‍ ബിയര്‍ മാര്‍ക്കറ്റ് ഇയാളുടെ കൈയിലല്ലേ?

25 comments:

സാല്‍ജോҐsaljo said...

എത്രനേരം പ്രിസര്‍വ് ചെയ്യാം എന്ന്വേഷിച്ചോ?

മുടിയനായ പുത്രന്‍ said...

തേരട്ടയും ബാറ്ററിയുമിട്ടു് വാറ്റിയ പട്ട ഒരു ഗ്ലാസ് മൂക്കടച്ചുപിടിച്ചു് കുടിച്ചശേഷം അല്പം അച്ചാറും തൊട്ടുനക്കി റോഡിലിറങ്ങി തെറിവിളിക്കാനായി മദ്യപിക്കുന്നവര്‍ക്കു് കള്ളിന്റെ ഗുണമറിയാനോ, അതു് preserve ചെയ്യാനുതകുന്ന മാര്‍ഗ്ഗങ്ങള്‍ തേടാനോ എവിടെ നേരം?

ഉറുമ്പ്‌ /ANT said...

എത്ര അതുല്യമായ നിര്‍ദ്ദേശം.!
മേല്പ്പറഞ സ്ഥലങളിലെ കാലാവസ്ഥയെക്കുറിച്ചും നമ്മുടെ നാട്ടിലെ കാലാവസ്ഥയെക്കുറിച്ചും വല്ല ബോധവുമുണ്ടോ ആവോ.

ശ്രീ said...

സാല്‍ജോ ഭായ് പറഞ്ഞതിലും കാര്യമില്ലേ? അങ്ങനെ ബോട്ടിലാക്കിയാല്‍..... ?

മുത്തപ്പന്‍muthapan said...

മുക്കുവന്‍,
വളരെ നല്ല നിര്‍ദ്ദേശമാണെങ്കിലും, മലയാളിയുടെ കപട സദാചാരവും, കപട രാഷ്ട്രീയബോധവും നല്ല കാര്യങ്ങളൊന്നും നമ്മുടെ നാട്ടില്‍ നടത്താന്‍ സമ്മതിക്കില്ല.

മുക്കുവന്‍ said...

സാല്‍ജോ, അമേരിക്കയില്‍ ലങ്കന്‍ കള്ള് കിട്ടും. ഇത് ഒരു മൂന്ന് മാസം പഴക്കം ഉള്ളത് ഞാന്‍ കഴിച്ചിട്ടുണ്ട്. അത്ര നല്ലത് എന്ന് ഞാന്‍ പറയില്ല. പക്ഷേ ഇതു പട്ടച്ചാരായത്തിനേക്കാള്‍ വളരെ ഭേദം ആണു.

മുടിയാ, നന്ദി.

ഉറുന്വേ, ഈ പ്രദേശങ്ങളില്‍ മാസങ്ങളോളം താ‍മസിച്ച് വയറ് നിറച്ച് ഇവ കഴിച്ച് ആടി പാടി നടന്നിട്ടുണ്ട്. എന്താ‍ സംശയം ഉണ്ടോ?

മുത്തപ്പാ, ഒരു നല്ല കാര്യം നട്ടില്‍ നടത്താന്‍ ഒരു പാര്‍ടീയും ചെയ്യില്ലാ.

എന്തുകൊണ്ട് കേരകര്‍ഷകന്‍ ഒരു ഉപ്പു സത്യാഗ്രഹം പോലെ സ്വന്തമായി നിര്‍മ്മിച്ച് വിറ്റ് ഒരു സമരം നടത്തുന്നില്ല? പാവം.. അവനു ഒരു യൂണിയനും ഇല്ലാ. പിന്നെ ഒരു പാര്‍ട്ടിയും ഇതിനു സപ്പോര്‍ട്ടും ഇല്ല..

എനിക്ക് തോന്നുന്നത്, സ്റ്റോര്‍ ചെയ്യാനുള്ള കള്ള് കേരളത്തില്‍ ഉണ്ടാവില്ല.

KuttanMenon said...

ശുദ്ധമായ കള്ള് ഒരു ലഹരിപാനീയമായി മലയാളികള്‍ ഇപ്പോള്‍ കണക്കാക്കുന്നില്ല. മലയാളിയുടെ ജീവിത നിലവാരം ആല്ക്കഹോള്‍ അംശം കൂടുതലുള്ള മറ്റു ലഹരിപാനീയങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു. ഇന്ന് ഷാപ്പില്‍ ചെന്ന് ആളുകള്‍ കഴിക്കാനിഷ്ടപ്പെടുന്നത് മിക്സ് കള്ളാണ്. അതുകൊണ്ട് ഷാപ്പുകാരും ആ വഴിയിലേക്ക് നീങ്ങി. ശുദ്ധമായ കള്ള് സ്വന്തം വീട്ടില്‍ ചെത്തിയാല്‍ മാത്രമേ കിട്ടൂ എന്നായി.
ലങ്കയുടെ ബോട്ടില്‍ കള്ള് നമ്മുടെ കള്ളിന്റെ ഏഴയലത്ത് വരില്ല. ഞാനും രുചിച്ചിട്ടുണ്ട്. പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്തുകൊണ്ട് നമുക്കും ഇതായിക്കൂടാ എന്ന്. ഒരു നൊസ്റ്റാള്‍ജിയയുടെ ഭാഗമായി ആരെങ്കിലും ഇതു വാങ്ങിച്ചാലായി എന്നതുകൊണ്ടായിരിക്കാം ആരുമിതിനു മുതിരാത്തത്.

चन्द्रशेखरन नायर said...

കൃഷിക്കാര്‍ രക്ഷപ്പെടണമെന്ന്‌ ആരെങ്കിലും ആഗ്രഹിക്കുമോ? ഇളം കള്ളെന്നതിലുപരി അതൊരു ഔഷധവും ആകാം. മുക്കുവന്റെ വാക്ക്‌ സര്‍ക്കാര്‍ കേട്ടാല്‍ മുക്കിനും മൂലയ്ക്കും ഉയര്‍ന്നു വരുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഈച്ചയടിക്കേണ്ടിവരും.

സുനീഷ് തോമസ് / SUNISH THOMAS said...

ശ്രീലങ്കന്‍ കള്ളിനെക്കുറിച്ച് എഴുതിയതുകണ്ടപ്പോളാണ് ഒരുകാര്യം ഓര്‍മ വന്നത്.
ഞാന്‍ശ്രീലങ്കന്‍ അറാക്ക്, അതായതു ചാരായണം കണ്ടിട്ടണ്ട്. നല്ലചോപ്പു നിറത്തില്‍ റമ്മു തോറ്റുപോകും.

:-)

കാണാന്‍ മറന്നത് said...

good

jacobmp said...

recently I came across following links from news pappers. please read:

http://www.thehindubusinessline.com/2004/12/25/stories/2004122501451700.htm

http://www.hinduonnet.com/fline/fl1824/18240550.htm

ഹരിയണ്ണന്‍@Harilal said...

കള്ളിന് നാട്ടില്‍ പേരുദോഷമാണല്ലോ..പാവപ്പെട്ടവന്‍ രണ്ടടിച്ച് രസിക്കാമെന്നുവച്ചാല്‍ അവ്നെ “കള്ളുകുടിയന്‍”എന്നു മുദ്രകുത്തുന്ന സമൂഹം.പിന്നെ ആ പാവത്തിനു പെണ്ണുകൊടുക്കാന്‍‌പോലും ആള്‍ക്കാര്‍ മടിക്കും.
പക്ഷേ..അല്പം വിദേശിയൊക്കെ അടിക്കുന്നത് അന്തസിന്റെ സിമ്പലായി.കല്യാണാലോചനക്കമ്പോളത്തിലും പറയും..“പയ്യന്‍ സ്വല്പം കഴിക്കും,പാര്‍ട്ടിസേക്കിന്!“
“അതില്ലാത്തതിപ്പോ ആര്‍ക്കാന്ന്”പെണ്ണിന്റെ അപ്പന്‍ വക ആശ്വാസകരമായ മറുപടിയും.
പിന്നെങ്ങനെ ജനം കള്ളുകുടിക്കും?!കളറേ കുടിക്കൂ..
അന്തസുനോക്കണ്ടേ...ഹഹ
എന്തായാലും മുക്കുവന്റെ ഈ വഴിക്കുള്ള ചിന്ത നന്നായി..(കള്ളിന്റെ കെട്ടില്‍ പറഞ്ഞതല്ലാ‍ത്തതുകൊണ്ട്!!)

Marichan said...

ഒളിയമ്പിലെ കമന്റുകള്‍ക്ക് നന്ദി ഇവിടെ വന്നു പറയാമെന്നു കരുതി. ഈമെയില്‍ നോക്കിയിട്ട് കണ്ടുമില്ല. സമയമെടുത്തതിനും വായിച്ചതിനും കമന്റുകള്‍ക്കും നന്ദി.

വിക്ടര്‍ ജോര്‍ജിന്റെ ആ അവസാന ചിത്രം മനോരമയില്‍ വന്നത് സൂക്ഷിച്ചു വെയ്ക്കേണ്ടതായിരുന്നു. പറ്റിയില്ല.

കമന്റുകള്‍ക്ക് ഓരോന്നിനും പഴയ പേജുകള്‍ തപ്പി മറുപടി കുറിക്കാന്‍ മടികൊണ്ടാണേ ഈ അറ്റ കൈ.

വീണ്ടും നന്ദി.
കളളുപുരാണവും കൊളളാം. രണ്ടെണ്ണം വീശുന്നതിന്റെ സുഖമറിയുന്നവരല്ല മലയാളികള്‍. അടിച്ചു കോണു തെറ്റി കക്കിവെച്ച് അതിന്റെ മീതെ കമിഴ്ന്നു കിടക്കുന്ന ലഹരിയേ നമ്മുടെ നാട്ടുകാര്‍ക്കറിയൂ. അവര്‍ക്ക് പട്ടച്ചാരായവും മൂലവെട്ടിയും കാര്‍ഗിലും തന്നെ വേണം.

മന്‍സുര്‍ said...

മുക്കുവാ....

കണ്ടതില്‍ സന്തോഷം...
വീണ്ടും കാണാം ......അഭിനന്ദനങ്ങള്‍


നന്‍മകള്‍ നേരുന്നു

SV Ramanunni said...

കേരളത്തിനു ഒരു ദേശീയ പാനീയം വേണമെന്നാണങ്കില്‍ അതു കള്ളാക്കണ്ട....മുന്തിയതരം ആയിക്കോട്ടേ...വിസ്കി...വൈന്‍....പൊലെ വിലപിടിച്ച ഒന്നു....കള്ളു ഒരു പ്രകൃത പാനീയം ആണു.നല്ലതു കുടിക്കട്ടേ കേരളന്‍
നന്നയി ട്വൊ

padmanabhan namboodiri said...

ameericayil enganeyaa miinundoo? chuundayittaanoo miin pidutham?

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

മുംബായ് നഗരത്തിലെ റെയില്‍‌വെ പ്ലാറ്റ്ഫോമുകളില്‍ രാവിലെ ചെന്നാല്‍ ഒരു സാധനം കിട്ടും. നീര. പനയില്‍ നിന്നും ചെത്തിയെടുക്കുന്ന രുചിയുള്ള പാനീയം. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ, സാധാരണക്കാരും, ടൈ കെട്ടിയവരും അതു വാങ്ങി കുടിക്കും. പക്ഷെ മഹാരാഷ്‌ട്ര പോലെയല്ലല്ലോ കേരളം. ഇവിടെ ആര്‍ക്കും സ്വയം നന്നാകണമെന്നോ, ആരെയെങ്കിലും നന്നാകാ‍ന്‍ അനുവദിക്കണമെന്നോ ആ‍ഗ്രഹമുള്ള ഭരണകൂടങ്ങളോ, ജനതയോ ഇല്ലാതായിരിക്കുന്നു. സ്വന്തം നാട്ടില്‍ “ദൈവത്തിന്റെ” ഓരോരോ വികൃതികളേയ് ...

അന്യന്‍ said...

dear mukuvan..
the very hellish devils who sponser imperialism and grows terrorism ...

... they gave the weapons to the pure people who struggle for their livelyhood..(sudan)...

പാച്ചു said...

ന്യൂ ഹാമ്പഷേറില് എവിടെയായിട്ടു വരും ?

ea jabbar said...

മുക്കു...,
എന്റെ യുക്തി ബ്ലൊഗില്‍ എത്തി നോക്കിയതില്‍ സന്തോഷം. ഒരു സഹായം , എന്റെ ബ്ലോഗുകള്‍ ഗള്‍ഫില്‍ വിലക്കിയതായി സംശയിക്കുന്നു. ഇക്കാര്യം ഒന്ന് അന്യേഷിച്ച് അറിയിക്കാമോ?

ദ്രൗപദി said...

ഭാവുകങ്ങള്‍...ആശംസകള്‍...

നവരുചിയന്‍ said...

പാവം കള്ളിനെ വെറുതെ വിട്ടുടെ ...ഞങ്ങള്‍ പാവം കുട്ടന്ന്ടുകാര്‍ സന്തോഷത്തോടെ ഷാപ്പില്‍ പോയി കുറച്ചു കപ്പേം മീനും കഴിക്കുന്ന സുഖം .... ടിനില്‍ ആക്കിയ കള്ളിനു കിട്ടുമോ ????

അങ്കിള്‍ said...

മുക്കുവന്റെ പോസ്റ്റിനോട്‌ യോജിക്കാതിരിക്കാന്‍ വയ്യ. നമ്മുടെ നാട്ടില്‍ ചെത്തുന്ന ആകെ കള്ള്‌, ഇവിടുത്തെ ഡിമാന്‍ഡിന്റെ 30% മേ വരൂ. അപ്പോള്‍ 70% ത്തോളം കള്ള്‌ ‘ഷോപ്പ്‌-നിര്‍മ്മിത’ മാണ്. അതിന്റെ ഗൂണമാണ് നമ്മള്‍ ഓടയിലും, നിരത്തുകളിലും കാണുന്നതും. ജനത്തിന് കള്ളീനോടുള്ള അഭിപ്രായം നല്ലതാകാതിരിക്കുമോ.

ഭൂതനാഥന്‍ said...

കേര കര്‍ഷകര്‍ സ്വന്തം തെങ്ങ് സ്വയം ചെത്തി കള്ളെടുത്ത് വില്‍ക്കാനുള്ള അവകാശത്തിന്നയി കുറെ നാള്‍ സമരം ചെയ്തതാണ്. പക്ഷേ കര്‍ഷകരേക്കാള്‍ എഹ്റ്റ്രയോ ശക്തരാണ് അബ്കാരികളും ചെത്തു തൊഴിലാളികളും എന്നു മനസ്സിലാക്കാന്‍ മാത്രമേ ആ സമരം ഉപകരിച്ചുള്ളൂ.

പാര്‍ലമെന്റ് ഇലക്ഷനു മുന്‍പ് നമുക്കു ഭൂലോകത്ത് ഇതുപോലുള്ള നിര്‍ദ്ദേശങ്ങള്‍‍ ഉള്‍പ്പെടുത്തി ഒരു ജനകീയ പ്രകടന പത്രിക തയ്യാറാക്കിയാലോ?

വോട്ടു ചോദിച്ചു വരുന്നവന് ബ്ലൊഗ്ഗ് ലിങ്ക് നള്‍കാം. ജനകീയ പ്രകടന പത്രിക അംഗ്ഗീകരിക്കുന്നവന് വോട്ട് എന്ന ഒരു ലൈന്‍. എന്താണ് അഭിപ്രായം മുക്കുവന്‍.

ഇ.എ.സജിം തട്ടത്തുമല said...

ഇതിനോട് യോജിപ്പാ‍ണ്. നിരോധിക്കും നിരോധിക്കും എന്ന് വീമ്പ് പറയുന്ന സമ്പൂർണ്ണ മദ്യപാനികളായ സമ്പൂർണ്ണ മദ്യ നിരോധന വാദികളോട് ഞാൻ പറയുന്നു അത്രയ്ക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ അങ്ങ് നിരോധിക്കെന്നേ!ഒരാൾക്ക് നാലും അഞ്ചും പാസ്പോർട്ട് ഉണ്ടാക്കുന്ന ഏജൻസികൾ ഉള്ള ഒരു രാജ്യത്ത് മദ്യം നിരോധിച്ചാൽ അതുണ്ടാക്കാനല്ലേ വലിയ പ്രയാസം! പുതിയ പുതിയ മദ്യരാജാക്കന്മാരെ സൃഷ്ടിക്കാനേ മദ്യ നിരോധനം ഉപകരിക്കൂ എന്ന് ആ‍ർക്കാണറിയാത്തത്. ഇത് ഇതൊന്നുമല്ല കാര്യം. സമ്പൂർണ്ണ മദ്യ നിരോധനം എന്ന ആശയത്തോട് ഇടതുപക്ഷം തത്വത്തിൽ യോജിക്കുന്നില്ല. അതുകൊണ്ട് അതിനെതിരായ ഒരു നയം യു.ഡി.എഫുകാർ പറഞ്ഞു നടന്നില്ലെങ്കിൽ പിന്നെന്തര്? ആദ്യം മാന്ത്രി സഭയിൽ ഉള്ളവരുടേതടക്കമുള്ള നേതാക്കളുടെ ബാറുകൾ പൂട്ടിക്കാണിക്കട്ടെ!