Saturday, March 07, 2009

ചന്ദനമരം...

കേരളത്തിൽ കാലങ്ങളായി ഇരു പാർട്ടിക്കാരും ഭരിച്ചു സ്വന്തം കീശ വീർപ്പിച്ചു എന്നു എല്ലാവരും സമ്മതിക്കുന്നു. സ്വന്തം നാടിന്റെ നല്ലതിനു, ഏതെങ്കിലും ഒരു നല്ലകാര്യം ഇവർ ചെയ്യുന്നുണ്ടോ ഇപ്പോൾ? അതും സംശയം.

മുക്കുവൻ ഒരു കൊച്ചുമുതലാളിയായി നാട്ടിൽ ഒരു ഏക്കർ ഭൂമി വാങ്ങി. അതിൽ ഒരു നല്ല ചന്ദനമരം ഉണ്ടായിരുന്നു. ഈമരത്തിനെ ഇനി എന്ത് ചെയ്യാം എന്ന് ആലോചിച്ച് നടക്കുമ്പോൾ മുക്കുവക്കാരണവർ അതിനെ വെട്ടിതീയിലിട്ടു. അപ്പാ, അതെന്തെ വെട്ടി തീയിലുട്ടു. ഞാൻ എന്റെ സ്ഥലത്ത് വളർത്തുന്നതെന്തിനാടാ. ഇതിനി ഇവിടെ നിന്ന് വലുതായാൽ നമ്മുക്കൊരു ഗുണമില്ലാ എന്ന് മാത്രമല്ല പിന്നെ വെട്ടണേൽ വില്ലേജ് ഓഫീസർ, പോലീസ് എന്നിവർക്ക് കിമ്പളം കുറെ കൊടുക്കണം.

ഈ ചന്ദനമരത്തിനു ഇത്രയും നല്ല വിലയുള്ളപ്പോൾ എന്തെ നമ്മുടെ സർക്കാർ നാട്ടിൽ ഇത് വളർത്താൻ സമ്മതിക്കുന്നില്ലാ?

കാട്ടിലെ ചന്ദനമരം വെട്ടി എന്റേതാണു എന്നു പറഞ്ഞാൽ സർക്കാരിനു കണ്ടുപിടിക്കാൻ പറ്റില്ലാ എന്നാണു നല്ലൊരു വിഭാഗം ജനങ്ങളും എന്നോട് പറഞ്ഞതു. നല്ല ന്യായം, എലിയെ കൊല്ലാൻ ഇല്ലം ചൂടുക...


എല്ലവരും ചന്ദനമരം വളർത്തിയാൽ വില കുറയും എന്ന ഒരു വാദവും കേട്ടു. അരിക്കു വില കുറയാതിരിക്കാൻ കൃഷി ചെയ്യിപ്പിക്കാതിരിക്കുക :) എന്തൊരു ന്യായങ്ങളപ്പാ..

നമ്മുടെ ഇട്ടാവട്ടാത്തിൽ മാത്രമല്ല ഇവ ഉപയോഗിക്കുന്നത്. ഇവ നട്ടു വളർത്തി കയറ്റി അയക്കണം. ഇനി ഇവകൊണ്ട് കൊത്തു പണികൽ ചെയ്ത് വിറ്റാൽ എത്രയോ ജോലി സാധ്യതകൾ?


ഒരു ചെറിയ ഉദാഹരണം, സ്കോച്ച് വിസ്കി അവർ കയറ്റി അയച്ചല്ലേ അവർ കഞ്ഞി കുടിക്കണതു. നമ്മുടെ നാട്ടിലെപോലെ നിയമം ഉണ്ടാക്കിയിരുന്നേൽ അവർ ഇന്ന് പട്ടിണിപ്പാവങ്ങളായി തെണ്ടേണ്ടി വന്നേനെ!


ചന്ദനമരം എല്ലാവർക്കും കൃഷി ചെയ്യാൻ സമ്മതിച്ചുകൊണ്ട് ആർ എന്ന് ഒരു നിയമം കൊണ്ടുവരും???

ഇവയുടെ കൊത്തുപണികൾ പ്രോത്സാഹിപ്പിക്കാൻ ടാക്സ് ഇളവു കൊടുക്കുക!

17 comments:

മുക്കുവന്‍ said...

"ചന്ദനമരം..."

ചാണക്യന്‍ said...

വളരെ നല്ല കാഴ്ച്ചപ്പാട്.....:)

മുക്കുവന്‍ said...

thanks for visiting sree and chanakya..

i dont see any problem for lifting this ban, and it will increase some job oppertunity for many.

ഹരീഷ് തൊടുപുഴ said...

നല്ല ചിന്തകള്‍...

പക്ഷേ; ഇതൊക്കെ ഇവിടെ നടക്കുമോ...??

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല ചിന്ത.
ദീര്‍ഘ വീക്ഷണമില്ലാത്ത രാഷ്ട്രീയക്കാരും, കൊനഷ്ടന്മാരായ ഉദ്യോഗസ്ഥന്മാരുമാണ് നമ്മുടെ നാടിനെ നശിപ്പിക്കുന്നത്.

വാഴക്കോടന്‍ ‍// vazhakodan said...

പകല്‍ വെളിച്ചത്തില്‍ വന്നു ചന്ദന മരം കച്ചോടമാക്കും. പക്ഷേ നേരം വെളുത്ത്‌ നോക്കിയാല്‍ ആട്‌ കിടന്നിടത്ത്‌ പൂട പോലും
ഇല്ല എന്നു പറഞ്ഞ പോലെ ആ മരം തന്നെ അവിടെ കാണില്ല. കള്ളക്കടതത്‌ തടയാന്‍ ബുദ്ധിമുട്ടാ മൂക്കുവാ. വേറെ വല്ല വഴിയും
ആലോചിക്കാം........ സസ്നേഹം.......വാഴക്കോടന്‍

വള്ളിക്കുന്ന് Vallikkunnu said...

പാര്‍ലിമെന്റ് ഇലക്ഷനില്‍ ഒരു കൈ നോക്കുന്നോ. ഒരു വോട്ട് ഞാന്‍ തരാം. എന്റെ വോട്ടല്ല കേട്ടോ.. പ്ര(ദരിദ്ര)വാസിയായതിനാല്‍ എനിക്ക് വോട്ടില്ല. ഭാര്യയോടു പറഞ്ഞു ഒന്ന് ഒപ്പിക്കാന്‍ ശ്രമിക്കാം.

ജോണികുട്ടി.. said...

റബർ,പ്ലാവ് അല്ലെങ്കിൽ നിലമ്പൂർ തേക്ക് പോലെ വളരുന്ന ഒരു മരമല്ല മുക്കുവാ ചന്ദനം. ചുരുങ്ങിയതൊരു 80 വർഷമെങ്കിലും മൂപ്പു വേണം ആ മരം പിഴിഞ്ഞു കുറച്ചു നല്ല നീരെടുക്കാൻ. 40-ഓ, 50-ഓ വർഷം പ്രായമുള്ള മരം പിഴിഞ്ഞാലും കിട്ടും. ഗുണവും മണവും കുറവായിരിക്കുമെന്നു മാത്രം. അതുകൊണ്ടുതന്നെയാണു ഈ നിയന്ത്രണങ്ങളെല്ലാം.

ജോണികുട്ടി.. said...

ഒരു കാര്യം പറയാൻ മറന്നു. മുക്കുവൻ അമേരിക്കൻ പൌരനാണെന്നാണല്ലോ പ്രൊഫൈലിൽ കാണുന്നത്. അപ്പോ നാട്ടിൽ ഒരേക്കറു വാങ്ങി മുതലാളിയാകാനുള്ള ആഗ്രഹം നടക്കാൻ പോകുന്നില്ല്ല..ഹഹ..ചുമ്മാ പറഞ്ഞതാ ഒന്നു വിരട്ടാൻ..

സായന്തനം said...

എന്റെ മുക്കുവാ..

നമ്മുടെ നാടിന്റെയും ഇവിടുത്തെ നാഷണൽ വെയ്സ്റ്റുകളായ രാഷ്ട്രീയക്കാർ ടെയും ഒരു കാര്യം!

യൂനുസ് വെളളികുളങ്ങര said...

ടീച്ചറോടുളള പ്രേമം ( strange love )



അന്നൊരു കാലത്ത്‌ മടുപ്പുളള നേരത്ത്‌

വന്നു നീ ഞങ്ങളെ ഇംഗ്ഗീഷ്‌ പ0ിപ്പിക്കാന്‍

ഇംഗ്ലീഷില്‍ കടു കട്ടി സിംപിളാക്കി മാറ്റി നീ

ഞങ്ങളെ സേ്‌നേഹിച്ചു വീര്‍പ്പു മുട്ടിച്ചു നീ


വഴിതെറ്റിപോകുന്ന എന്നുടെ ചിന്തയെ

നിന്നുടെ കളമൊഴി കേള്‍ക്കാന്‍ മാത്രമായ്‌

ഉണ്ടാക്കി ചോദിച്ചു ഇംഗ്ലീഷില്‍ സംശയം

സംശയമൊക്കയും പറഞ്ഞു തിര്‍ത്തു നീ

മലകളായ്‌ വന്നയെന്‍ ഇംഗ്ലീഷില്‍ സംശയം

നിസംശ്ശയം തീര്‍ത്തു അത്ഭുതം ഉളവാക്കി

അവസാന പരീക്ഷയില്‍ അത്ഭുതം സൃഷ്ടിച്ച്‌

തരംഗമായ്‌ മാറി ഞാന്‍ സഹപാടിതന്‍ സൃഷ്ടിയില്‍

കാലം കഴിഞ്ഞല്ലോ ക്ലാസും ഉയര്‍ന്നല്ലോ

പിന്നീടു കണ്ടില്ല എന്നുടെ ടിച്ചറെ

................................................................................................................................................
കുറെ കാലം കഴിഞ്ഞ്‌ തോന്നുന്നത്‌
.................................................................................................................................................

മാറി മറിഞ്ഞുളള മുഖങ്ങളിലൊക്കയും

ദുരെ ധാവണി ചുറ്റിയ പെണ്ണിനെ കാണുമ്പോള്‍

തോന്നുന്നു എനിക്ക്‌ എന്നുടെ ടീച്ചറെ

അരികില്‍ ഞാന്‍ ഓടിയെത്തുന്ന നേരത്ത്‌

തകര്‍ന്നു പോകുന്നു എന്നുടെ മാനസം

ഇല്ല അല്ല ഇതുമല്ല എന്നുടെ ടീച്ചറ്‌

കാലം രചിക്കുന്ന നാടക ശകലത്തില്‍

എന്നെങ്ങിലും ടിച്ചറെ കാണുന്ന സമയത്ത്‌

കൊടുക്കും ഞാന്‍ എന്നുടെ കളങ്കിത ഹൃദയത്തെ

അതിനായി ഞാന്‍ ഇനിയെത്ര കാക്കണം

എങ്കിലും നടക്കുമോ എന്നുടെ " "

Imagination:- Naseer.N

E-mail ID:- yunusgm@gmail.com

thomma said...

നല്ല ആശയം........പക്ഷെ തോട്ടത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തേണ്ടി വരും ......

thomma said...

നല്ല ആശയം........പക്ഷെ തോട്ടത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തേണ്ടി വരും ......

Unknown said...

“ചന്ദനം ചാരിയാൽ ചന്ദനം മണക്കും, കാഞ്ഞിരം ചാരിയാൽ കയ്ക്കും എന്നൊരു ചൊല്ലുണ്ട്.“
നല്ലതൊന്നും നമുക്ക് ചേർന്നതല്ലല്ലോ...

shajkumar said...

കാട്ടിലെ തടീം തെവരുടെ ആനെം..അതാ സുഖം...മെയ്യ്‌ അനങ്ങണ്ടാല്ലൊ.

Shaans said...

good idea...!!!!!!!

Sureshkumar Punjhayil said...

Nannayirikkunnu...!

Ashamsakal...!!!